|    Jan 21 Sat, 2017 7:30 am
FLASH NEWS

ആവേശംവിതറി കലാശക്കൊട്ട്; ഇനി നിശബ്ദ പ്രചാരണം

Published : 15th May 2016 | Posted By: SMR

കാസര്‍കോട്/കാഞ്ഞങ്ങാട്/മഞ്ചേശ്വരം/ഉദുമ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് പ്രവര്‍ത്തകരുടെ ആവേശത്തിരയിളക്കത്തില്‍ ഓരോ മണ്ഡലങ്ങളിലും സമാപിച്ചു. കഴിഞ്ഞ രണ്ടരമാസത്തോളമായി നടന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണമാണ് ഇന്നലെ വൈകിട്ട് ആറിന് സമാപിച്ചത്.
ഇരുമുന്നണികളും എന്‍ഡിഎയും വിവിധ കേന്ദ്രങ്ങളില്‍ ഇഞ്ചോടിഞ്ച് പ്രചാരണമായിരുന്നു കാഴ്ചവച്ചത്. കാസര്‍കോട് നഗരത്തിലെ പുതിയ ബസ് സ്റ്റാന്റിലാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രചാരണങ്ങളുടെ കലാശക്കൊട്ട് നടന്നത്. ഇരുമുന്നണികളുടേയും പ്രവര്‍ത്തകര്‍ക്ക് കലാശക്കൊട്ടിന് വെവ്വേറെ സ്ഥലം പോലിസ് അനുവദിച്ചിരുന്നു. ശാന്തമായ അന്തരീക്ഷത്തിലാണ് ഇപ്രാവശ്യം തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയായത്. പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇലക്ഷന്‍ കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശവും നിരീക്ഷണവും ഇത്തവണ തിരഞ്ഞെടുപ്പ് ആരവം സമാധാന പരമായി പര്യവസാനിക്കാന്‍ കാരണമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് യുഡിഎഫ് പ്രചാരണ കലാശത്തിന് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന്, ജില്ലാ ലീഗ് സെക്രട്ടറി എം സി ഖമറുദ്ദീന്‍, ഖജാഞ്ചി എ അബ്ദുര്‍റഹ്മാന്‍, കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ കല്ലായി, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, സജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എല്‍ഡിഎഫ് കലാശക്കൊട്ടിന് സ്ഥാനാര്‍ഥി എ എ അമീന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സിജി മാത്യു, ടി കെ രാജന്‍ നേതൃത്വം നല്‍കി. മുള്ളേരിയയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍ കൊട്ടികലാശത്തിന് നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് കൊട്ടികലാശത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്‍, എ കെ നാരായണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ വി കൃഷ്ണന്‍, കെ എസ് കുര്യാക്കോസ് നേതൃത്വം നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥി ധന്യാസുരേഷ്, അഡ്വ. എം സി ജോസ്, എം പി ജാഫര്‍, ബഷീര്‍ വെള്ളിക്കോത്ത് നേതൃത്വം നല്‍കി. ഉപ്പളയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ്, ടി എ മൂസ, പി എ അഷറഫലി, എം അബ്ബാസ്, സുബ്ബയ്യറൈ, എ കെ എം അഷറഫ് നേതൃത്വം നല്‍കി.
എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം കലാശക്കൊട്ട് കുമ്പളയില്‍ നടന്നു. സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പു, ബി വി രാജന്‍, കെ ആര്‍ ജയാനന്ദന്‍, പി ബി അഹമദ്, വി പി പി മുസ്തഫ, സഫറുള്ള പട്ടേല്‍ നേതൃത്വം നല്‍കി. മഞ്ചേശ്വരം ഹൊസങ്കടിയില്‍ ബിജെപി തിരഞ്ഞെടുപ്പ് കലാശക്കൊട്ടിന് സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍, അഡ്വ. ബാലകൃഷ്ണഷെട്ടി, സുരേഷ് കുമാര്‍ഷെട്ടി നേതൃത്വം നല്‍കി.
ഉദുമ പാലക്കുന്നില്‍ യുഡിഎഫ് പ്രചാരണ കലാശത്തിന് സ്ഥാനാര്‍ഥി കെ സുധാകരന്‍, അഡ്വ. സി കെ ശ്രീധരന്‍, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍, നേതാക്കളായ കെ വി കുഞ്ഞിരാമന്‍, ടി വി കരിയന്‍, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, എം എ ലത്തീഫ് നേതൃത്വംനല്‍കി.
ഉദുമയിലെ എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി മുഹമ്മദ് പാക്യാരയുടെ തിരഞ്ഞെടുപ്പ് കൊട്ടികലാശത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോക്ക് എന്‍യു അബ്ദുസ്സലാം, ഖാദര്‍ അറഫ, സ്ഥാനാര്‍ഥി മുഹമ്മദ് പാക്യാര, ബി കെ മുഹമ്മദ്ഷാ, ഹനീഫ് ഉദുമ, അഷറഫ് കോളിയടുക്കം, ഫൈസല്‍, സക്കരിയ ഉളിയത്തടുക്ക, അഷറഫ് പാകാര്യ, റഹീം ഉദുമ നേതൃത്വംനല്‍കി. എന്‍ഡിഎ പ്രചാരണത്തിന് സ്ഥാനാര്‍ഥി അഡ്വ. ശ്രീകാന്ത്, നഞ്ചില്‍ കുഞ്ഞിരാമന്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക