|    Aug 16 Thu, 2018 6:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രണവിധേയസ്വാതന്ത്ര്യം ‘

Published : 7th August 2018 | Posted By: kasim kzm

കോഴിക്കോട്: ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് നിയന്ത്രണവേധയമായ സ്വാതന്ത്ര്യമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീശയുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്്‌നം; മാതൃഭൂമിയെ പോലുള്ള ഒരു പത്രം മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു. ബിസിനസ് ആണെങ്കിലും ലാഭമോ നഷ്ടമോ മാത്രം നോക്കിയല്ല മാതൃഭൂമിയെ പോലുള്ളവര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അവര്‍ക്കിപ്പോള്‍ ബോധ്യമായിട്ടുണ്ടാവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക് കഴിയുമോയെന്ന് ഉറപ്പില്ല. ലോക് സഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ കൂട്ടിക്കിഴിച്ചാലും ബിജെപിക്ക് 11 സീറ്റ് കിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss