|    Oct 24 Wed, 2018 4:46 am
FLASH NEWS

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എന്നും കാവലാള്‍ പൊതുജനം: എം ജി എസ്

Published : 18th January 2017 | Posted By: fsq

 

തേഞ്ഞിപ്പലം: ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും ശബ്ദമുയര്‍ത്തിയത് നിരക്ഷരരായ സാധാരണ ജനമാണെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍. കാലിക്കറ്റ് സര്‍വ്വകലാശാല മാധ്യമ പഠന വിഭാഗം സംഘടിപ്പിക്കുന്ന പ്രഥമ കമ്യൂണിയന്‍ മീഡിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാര സ്വാതന്ത്രത്തെ കുറിച്ച് ഉച്ചത്തില്‍ സംസാരിക്കുന്നവരല്ല അടിയന്തരാവസ്ഥയെ ചെറുത്ത് തോല്‍പ്പിച്ചത്. അടിയന്തരാവസ്ഥാ കാലത്ത് ഏറ്റവും വലിയ എതിര്‍പ്പ് ഉണ്ടായത് സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ നിന്നല്ല, മധ്യപ്രദേശിലേയും ഉത്തര്‍പ്രദേശിലേയും നിരക്ഷരരില്‍ നിന്നാണ്്. രാഷ്ട്രീയ ബദലുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇനിയും പ്രതീക്ഷ അവരില്‍ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss