|    Dec 10 Mon, 2018 12:30 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ആവിഷ്‌കാരമെന്ന പേരില്‍ അവഹേളനം അനുവദിച്ചുകൂട: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Published : 2nd December 2018 | Posted By: AAK
 
ദമ്മാം: ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍ മതത്തെ അവഹേളിക്കുന്ന കലാരൂപങ്ങള്‍ക്ക് അന്ധമായ പിന്തുണ നല്‍കുന്ന ഇടതു സംഘടനാ നിലപാട് ജുഗുപ്‌സാപരമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടയോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ കലോല്‍സവത്തില്‍ ഇസ്‌ലാമിനെതിരെ അവഹേളനപരവും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതുമായ നാടകം അവതരിപ്പിച്ചപ്പോള്‍ വിശ്വാസികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നത് സ്വാഭാവികമാണ്. എന്നാല്‍ കഥാകൃത്ത് പോലും തള്ളിപ്പറഞ്ഞ നാടകത്തെ എസ്എഫ്‌ഐയും മറ്റ് ഇടതു സംഘടനകളും മുന്‍പിന്‍ നോക്കാതെ പിന്തുണയ്ക്കുകയാണുണ്ടായത്. നാടകത്തെ ന്യായീകരിക്കുന്ന നിലപാട് ആദ്യത്തില്‍ പ്രധാനാധ്യാപകനുള്‍പ്പെടെ സ്‌കൂള്‍ അധികാരികളില്‍ നിന്നുമുണ്ടായത് ഖേദകരമാണ്. ഇസ്‌ലാമിനെ അപരവല്‍ക്കരിക്കാന്‍ കിട്ടുന്ന ഏതവസരവും കണ്ണടച്ച് പ്രയോജനപ്പെടുത്താന്‍ സിപിഎമ്മും ഇടതു സംഘടനകളും കാണിക്കുന്ന അമിതാവേശം പ്രത്യയശാസ്ത്ര പാപ്പരത്തമാണ് വെളിവാക്കുന്നത്. നാടകത്തെ പ്രതിനാടകം കൊണ്ട് നേരിട്ട് വിജയം വരിച്ച കാംപസ് ഫ്രണ്ട് അതിജീവന കലാ സംഘത്തെ സോഷ്യല്‍ ഫോറം അഭിനന്ദിച്ചു. പ്രസിഡന്റ് മുഹമ്മദ് കക്കോവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സജീര്‍ തിരുവനന്തപുരം, ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം സെക്രട്ടറി സിറാജുദ്ദീന്‍ ശാന്തിനഗര്‍, ടയോട്ട മേഖല പ്രസിഡന്റ് ഖാലിദ് ബാഖവി, ദിശ സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ നിലമ്പൂര്‍, യൂനുസ് വട്ടംകുളം, ഹാഷിം പൂന്തുറ, നൂറുദ്ദീന്‍ കരുനാഗപ്പള്ളി, അന്‍ഷാദ് ആലപ്പുഴ സംസാരിച്ചു. തുടര്‍ന്ന് നടന്ന എംപി എം ഐ ഷാനവാസിന്റെ മയ്യിത്ത് നമസ്‌കാരത്തിനും പ്രാര്‍ഥനാ സദസ്സിനും ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം പ്രസിഡന്റ് അബ്ദുല്ല കുറ്റ്യാടി നേതൃത്വം നല്‍കി.
                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss