|    Jun 25 Sun, 2017 4:06 am
FLASH NEWS

ആവാസ കേന്ദ്രങ്ങളിലെ കീടനാശിനി പ്രയോഗം അനേ്വഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Published : 25th October 2016 | Posted By: SMR

തൊടുപുഴ: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ തേയില ചെടികളില്‍ മാരക കീടനാശിനികള്‍ തളിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അനേ്വഷണത്തിന് ഉത്തരവിട്ടു. ജനവാസ കേന്ദ്രങ്ങളില്‍ ടാറ്റാ കമ്പനി തേയില ചെടികള്‍ നട്ട ശേഷം മാരക കീടനാശിനികള്‍ സ്‌പ്രേ ചെയ്യുന്നതായാണ് പരാതി.  ഇതു സംബന്ധിച്ച് ഇടുക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എന്‍ജിനീയറും മൂന്നാര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും നവംബര്‍ 30ന് മുമ്പ് വിശദീകരണം നല്‍കണം.ജൈവകൃഷി ചെയ്യുന്ന പച്ചക്കറി തോട്ടത്തിന് സമീപമാണ് കീടനാശിനി പ്രയോഗം നടത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.  കീടനാശിനി കിണര്‍ വെള്ളം മലിനമാക്കുന്നതായും പരാതിയുണ്ട്. തേയില തോട്ടങ്ങളിലെ കീടനാശിനി പ്രയോഗം കാരണം മാനസിക വൈകല്യമുള്ള കുട്ടികളുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചു വരുകയാണെന്നും പരാതിയില്‍ പറയുന്നു.  1991ല്‍ 29 കുട്ടികളുമായി ആരംഭിച്ച മൂന്നാറിലെ മാനസിക വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തില്‍ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായും പരാതിയില്‍ പറയുന്നു. മൂന്നാര്‍ ഐഡ ടൂറിസ്റ്റ് ഹോം മാനേജര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക