|    Dec 19 Wed, 2018 7:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആവശ്യമെങ്കില്‍ സൈന്യത്തെ വിന്യസിക്കണം: അഖിലേഷ് യാദവ്

Published : 25th November 2018 | Posted By: kasim kzm

അയോധ്യ: അയോധ്യയില്‍ ആവശ്യമെങ്കില്‍ സൈന്യത്തെ വിന്യസിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഞായറാഴ്ച ശിവസേനയും വിഎച്ച്പിയും നടത്തുന്ന വ്യത്യസ്ത പരിപാടികള്‍ അയോധ്യയില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് അഖിലേഷിന്റെ പ്രതികരണം.
രാമക്ഷേത്ര നിര്‍മാണം ഉയര്‍ത്തിക്കൊണ്ട് ഞായറാഴ്ച അയോധ്യയില്‍ ശിവസേനയുടെയും വിഎച്ച്പിയുടെയും വ്യത്യസ്ത പരിപാടികള്‍ നടക്കുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ സംഭവവികാസങ്ങളിലേക്ക് സുപ്രിംകോടതി ശ്രദ്ധ തിരിക്കേണ്ടതുണ്ട്. വിഷയം ഗൗരവതരമായി കാണണമെന്നും ആവശ്യമെങ്കില്‍ സൈന്യത്തെ കൊണ്ടുവരണമെന്നും അഖിലേഷ് പറഞ്ഞു. ബിജെപിയും സഖ്യകക്ഷികളും ഏതറ്റം വരെയും പോവുമെന്നും അഖിലേഷ് ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം, അഖിലേഷിന്റെ പ്രസ്താവനയെ ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ തള്ളി. അയോധ്യയില്‍ നടക്കുന്നത് ധര്‍മസഭയാണെന്നും സൈന്യത്തെ വിളിക്കേണ്ട ആവശ്യമില്ലെന്നും മൗര്യ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss