|    Jun 26 Mon, 2017 2:08 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ആവശ്യമെങ്കില്‍ ഭീകരതയെ ഒറ്റയ്ക്കു നേരിടും; പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

Published : 24th October 2016 | Posted By: SMR

വാഷിങ്ടണ്‍: അനിവാര്യമായ സന്ദര്‍ഭത്തില്‍ പാകിസ്താനിലെ ഭീകരശൃംഖലകളെ തകര്‍ക്കാന്‍ ഒറ്റയ്ക്കു രംഗത്തിറങ്ങാന്‍ മടിക്കില്ലെന്ന് പാകിസ്താന് യുഎസ് മുന്നറിയിപ്പ്. പാക് മണ്ണിലെ സായുധസംഘങ്ങളെ തകര്‍ക്കാന്‍ രാജ്യത്ത് ശക്തമായ സ്വാധീനമുള്ള പാക് ചാരസംഘടന ഐഎസ്‌ഐ ഒന്നും ചെയ്യുന്നില്ലെന്നും യുഎസ് ചൂണ്ടിക്കാട്ടി.
രാജ്യത്ത് സജീവമായ സായുധസംഘങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പാക് ഭരണകൂടം മടിക്കുകയും ചില സംഘങ്ങള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നതായി ഭീകരതയുടെ സാമ്പത്തിക സോത്രസ്സുകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന യുഎസ് അണ്ടര്‍ സെക്രട്ടറി ആഡം സൂബിന്‍ ആരോപിച്ചു. പോള്‍ എച്ച് സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭീകര ശ്രൃംഖലകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സഖ്യ രാജ്യമായ പാകിസ്താനു മേല്‍ യുഎസ് വീണ്ടും സമ്മര്‍ദം ചെലുത്തും. അതിന് അവരെ സഹായിക്കാനും തയ്യാറാണ്. അതിനൊപ്പം ആവശ്യമെങ്കില്‍ സായുധസംഘങ്ങളെ തൂത്തെറിയാന്‍ ഒറ്റയ്ക്ക് രംഗത്തിറങ്ങാനും തന്റെ രാജ്യം മടിക്കില്ലെന്നും സൂബിന്‍ വ്യക്തമാക്കി. ഭീകരവിരുദ്ധ പോരാട്ടത്തില്‍ യുഎസിന്റെ നിര്‍ണായക സംഖ്യരാജ്യമാണ് പാകിസ്താനെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പാകിസ്താനിലെ ആക്രമണങ്ങള്‍ക്കുപിന്നില്‍ അയല്‍രാജ്യത്തെ ചാരസംഘടനയ്ക്കു പങ്കുണ്ടെന്നാണ് പാക് ഭരണകൂടത്തിന്റെ ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക