|    Oct 18 Thu, 2018 4:41 am
FLASH NEWS
Home   >  National   >  

ആവശ്യമെങ്കില്‍ ബിജെപിയുമായി കൈക്കോര്‍ക്കാന്‍ തയ്യാറാണെന്ന് കമലഹാസന്‍

Published : 26th September 2017 | Posted By: shadina sdna

 

ചെന്നൈ: രാഷ്ട്രീയ നിലപാടുകളില്‍ മലക്കംമറിഞ്ഞ് കമല്‍ ഹാസന്‍. രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നും തന്റെ നിറം കാവിയല്ലെന്നും പ്രഖ്യാപിച്ച കമല്‍ ഹാസന്‍ ആവശ്യമെങ്കില്‍ ബിജെപിയുമായി കൈക്കോര്‍ക്കുമെന്ന പുതിയ നിലപാടുമായാണ് ഇപ്പോള്‍ രംഗത്തെത്തിയത്. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ഇല്ലെന്നുംആവശ്യമെങ്കില്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. ഇടതുപക്ഷവുമായി ചേര്‍ന്ന് നില്‍ക്കുന്ന നിലപാടുകളും പ്രസ്താവനകളുമായിരുന്നു നേരത്തെ കമല്‍ നടത്തിയത്. നോട്ട് നിരോധനവും സ്വച്ഛഭാരതും നല്ല ആശയങ്ങളാണെന്നും മറ്റുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുമ്പോള്‍ മോദി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും കമല്‍ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഇടതുപക്ഷത്താണ് എന്ന് ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ അല്‍പ്പം വലത്തേക്ക് വരേണ്ടി വരുമെന്നും അദ്ദേഹം മുന്‍നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചു. തന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ല എന്ന് മുമ്പ് പറഞ്ഞതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ധരിച്ചിരുന്ന കറുത്ത ഷര്‍ട്ട് ചൂണ്ടിക്കാട്ടി ഇതില്‍ കാവി ഉള്‍പ്പെടെ എല്ലാ നിറങ്ങളും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രജനീയുമൊത്ത് കൈകോര്‍ക്കുമെന്ന് പറഞ്ഞ താരം രജനിയുടേതും തന്റെയും വ്യത്യസ്ത രീതിയാണെന്നും അഭിപ്രായപ്പെട്ടു.
ഞാന്‍ തികച്ചും യുക്തിപരമായി ചിന്തിക്കുന്ന ആളാണ്. ഞാന്‍ ജാതീയതയ്‌ക്കെതിരെയാണ്. എന്നാല്‍ ഞാന്‍ കമ്മ്യൂണിസ്റ്റല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ചിലരെ ഞാന്‍ ആരാധിക്കുന്നുണ്ട്. എന്റെ ഹീറോകളില്‍ ചിലര്‍ കമ്മ്യൂണിസ്റ്റുകാരാണ്.’ എന്നും കമല്‍ അഭിമുഖത്തില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss