|    May 22 Mon, 2017 9:22 pm
FLASH NEWS

ആവശ്യമെങ്കില്‍ നിയമ നിര്‍മാണം: ആരോഗ്യമന്ത്രി

Published : 9th October 2016 | Posted By: SMR

കൊച്ചി: സ്‌പോട്ട് അഡ്മിഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും സ്വാശ്രയപ്രവേശന വിഷയത്തില്‍ വേണ്ടി വന്നാല്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത വര്‍ഷം സര്‍ക്കാര്‍ ഇടപെടല്‍ നേരത്തെയാക്കും. ഒരോ വര്‍ഷവും സ്ഥിതിഗതികള്‍ മാറി വരികയാണ്. അടുത്ത വര്‍ഷം നാഷനല്‍ മെറിറ്റില്‍ നിന്നാണ് മുഴുവന്‍ പ്രവേശനവും നടക്കേണ്ടത്. ഇതുവരെയുള്ള കോടതി വിധികള്‍ പരിശോധിക്കുമ്പോള്‍ മാനേജുമെന്റുകള്‍ക്കനുകൂലമായിട്ടാണ് കാണുന്നത്. സര്‍ക്കാരിന് എങ്ങനെയാണ് മെരിറ്റ് സീറ്റ് അടക്കം നിലനിര്‍ത്തിക്കൊണ്ട് തീരുമാനത്തിലെത്താന്‍ കഴിയുകയെന്നത് സംബന്ധിച്ച്  നിയമപരമായി തന്നെ ആലോചന നടത്തും. നിയമ നിര്‍മാണമാണ് അതിന് ആവശ്യമെങ്കില്‍ വിദഗ്ധരുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
20 കോളജുകള്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറായത് അവരെ വിളിച്ചിരുത്തി 50 സീറ്റ് വിട്ടു തരണമെന്ന് സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തതിനാലാണ്. ഹൈക്കോടതിയില്‍ നിന്ന് സ്വാശ്രയ മാനേജുമെന്റുകള്‍ വിധി സമ്പാദിച്ചത് 100 ശതമാനം സീറ്റും അവര്‍ക്ക് സ്വന്തമാക്കാനായിരുന്നു. 25,000 രൂപയ്ക്കും രണ്ടര ലക്ഷം രൂപയ്ക്കും പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാക്കണമെന്ന് സര്‍ക്കാര്‍ സ്വാശ്രയ മാനേജുമെന്റുകളോട് വാദിച്ച് അവരുടെ സീറ്റ് പിടിച്ചെടുക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day