|    Jan 20 Fri, 2017 3:02 am
FLASH NEWS

ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ല; പകര്‍ച്ചപ്പനി പടരുമ്പോഴും നിസ്സംഗരായി ആരോഗ്യ വകുപ്പ്

Published : 7th August 2016 | Posted By: SMR

മുക്കം: മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിധിയില്‍ രണ്ടു പേര്‍ക്ക് ഡിഫ്തീരിയ പിടിപെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാവുന്നു.
മുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. രോഗം പടരുമ്പോഴും ആവശ്യത്തിന് മരുന്നും ജീവനക്കാരും സിഎച്ച്‌സിയില്‍ ഇല്ലാത്ത അവസ്ഥയാണ്. ഇക്കാര്യത്തില്‍ നഗരസഭാധികൃതരും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡെങ്കിപ്പനി പടരുന്ന സമയത്തും ആരോഗ്യ വകുപ്പും പഞ്ചായത്ത് ഭരണസമിതിയും കാണിച്ച അനാസ്ഥയാണ് കൂടുതല്‍ പേര്‍ക്ക് രോഗം പടരാനും 5 പേര്‍ മരിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തിച്ചത്.
ഈ വര്‍ഷവും ഇത്തരത്തിലുള്ള പ്രശ്‌നം ഉണ്ടാവാതിരിക്കാന്‍ ആരോഗ്യ വകുപ്പധികൃതരും നഗരസഭാധികൃതരും നോക്കുകുത്തിയായി നില്‍ക്കാതെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു.
കല്ലുരുട്ടിയിലും ചേന്ദമംഗല്ലൂരുമുള്ള ഡിഫ്തീരിയ ബാധിതര്‍ക്കും ഡെങ്കിപ്പനി ഉള്‍പ്പെടെ ബാധിച്ച മറ്റു രോഗികള്‍ക്കും അടിയന്തര സഹായമെത്തിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മണ്ഡലം കമ്മറ്റി മുന്നറിയിപ്പ് നല്‍കി.
മണ്ഡലം പ്രസിഡന്റ് എന്‍ പി ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ടി കെ ഗോപി, ഇ പി അരവിന്ദന്‍, ടി ടി സുലൈമാന്‍, എ കെ ജോസ്, പ്രസാദ് പെരിങ്ങാട്ട്, രാജു കുന്നത്ത്, ഒ കെ ബൈജു, പ്രഭാകരന്‍ മുക്കം, എം കെ കണ്ണന്‍, വിശ്വന്‍ എടക്കണ്ടി തുടങ്ങിയവ ര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക