|    Jul 19 Thu, 2018 5:55 am
FLASH NEWS
Home   >  National   >  

ആവശ്യത്തിന് കൈക്കൂലി വാങ്ങാം;യുപി ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

Published : 12th September 2017 | Posted By: shadina sdna

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദിന്റെ പ്രസ്താവന വിവാദമാവുന്നു. കേശവ് പ്രസാദ് സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരോടായി നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. അത്യാവശ്യത്തിന് കൈക്കൂലി വാങ്ങാം എന്നാല്‍ കൂടുതലാവരുത് എന്നാണ് മൗര്യ പറഞ്ഞത്. അഴിമതിക്ക് പ്രോല്‍സാഹനം നല്‍കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി.
പണമുണ്ടാക്കിക്കൊള്ളൂ എന്ന ആഹ്വാനം അഴിമതി നടത്തുന്നതിനുള്ള മന്ത്രിയുടെ സമ്മതമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. മന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും അഴിമതിക്കെതിരെ പോരാടുന്നയാളാണ് മൗര്യയെന്നും ബിജെപി പറഞ്ഞു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss