|    Jan 24 Wed, 2018 12:52 pm
FLASH NEWS
Home   >  News now   >  

ആവണീശ്വരം മദ്യദുരന്ത കേസ്: അഞ്ച് സാക്ഷികള്‍ കൂടി കൂറുമാറി

Published : 24th July 2016 | Posted By: sdq

കൊല്ലം: ആവണീശ്വരം മദ്യദുരന്ത കേസില്‍ സാക്ഷികള്‍ വീണ്ടും കൂറിമാറി. ഇന്നലെ ആറു സാക്ഷികളെയാണ് വിസ്തരിച്ചത്. ഇവരില്‍ അഞ്ചുപേരും കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കേസിലെ രണ്ടാംപ്രതി ചന്തുവിന്റെ പിതാവ് സദാശിവന്‍, മൂന്നാംപ്രതി വിക്രമന്റെ സഹോദരന്‍ മുരളീധരന്‍പിള്ള, ആറാംപ്രതി കൊച്ചുമോന്റെ സഹോദരന്‍ ബിജു, ഏഴാംപ്രതി ഷാജുവിന്റെ സഹോദരന്‍ ഷിബു, കേസിലെ 13ഉം 14ഉം പ്രതികളുടെ പിതാവ് സുലൈമാന്‍കുഞ്ഞ് എന്നിവരാണ് പ്രോസിക്യൂഷന് എതിരായി മൊഴി നല്‍കിയത്. മൂവാറ്റുപുഴ പുതുപ്പാടിക്കരയില്‍ ജോമോന്‍(44) മാത്രമാണ് ഇന്നലെ പ്രാസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. ഒന്നാംപ്രതി കീപ്പള്ളി അശോകന്റെ ഭാര്യ ബിന്ദുവിന്റെ കൈവശമുള്ള കെഎല്‍-02-790 എന്ന ജീപ്പ് സംഭവത്തിന് രണ്ട് വര്‍ഷം മുമ്പ് താന്‍ വിറ്റതായിരുന്നുവെന്ന് ജോമോന്‍ കോടതിയെ അറിയിച്ചു.
ഇന്നലെ എട്ട് സാക്ഷികളെയാണ് വിസ്തരിക്കാനുണ്ടായിരുന്നത്. ഇതില്‍ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ഭാസ്‌കരന്‍, വിളക്കുടി സ്വദേശി ഉമ്മര്‍കുട്ടി എന്നിവര്‍ മരണപ്പെട്ടിട്ടുള്ളതാണ്. കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കള്ളുഷാപ്പ് നടത്തിപ്പുകാരന്‍, ലൈസന്‍സി, ജീവനക്കാര്‍, മറ്റ് സഹായികള്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ജി മോഹന്‍രാജ്, കെ ഗോപീഷ്‌കുമാര്‍ എന്നിവരാണ് ഹാജരാകുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day