|    Sep 21 Thu, 2017 7:44 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആഴ്‌സനല്‍, ലിവര്‍പൂള്‍ സിറ്റി ഇന്ന് കളത്തില്‍

Published : 29th October 2016 | Posted By: SMR

ലണ്ടന്‍/ റോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ബിഗ് ഫോറുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നിവര്‍ ഇന്നു കളത്തില്‍. ആഴ്‌സനല്‍ സണ്ടര്‍ലാന്‍ഡുമായും ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസുമായും സിറ്റി വെസ്റ്റ്‌ബ്രോമുമായും മാഞ്ചസ്റ്റര്‍ ബേണ്‍ലിയുമായും ഏറ്റുമുട്ടും. മറ്റു മല്‍സരങ്ങൡ ടോട്ടനം ഹോട്‌സ്പര്‍ ലെസ്റ്റര്‍ സിറ്റിയെയും ഹള്‍ സിറ്റി വാട്‌ഫോര്‍ടഡിനെയും നേരിടും.
20 പോയിന്റ് വീതം നേടി സിറ്റി, ആഴ്‌സനല്‍, ലിവര്‍പൂള്‍ എന്നിവര്‍ പോയിന്റ് പട്ടികയില്‍ ഒപ്പത്തിനൊപ്പമായതിനാല്‍ ഇന്നത്തെ കളി ഇവര്‍ക്ക് നിര്‍ണായകമാണ്. അതേസമയം, ഇറ്റാലിയന്‍ ലീഗിലെ കിടിലന്‍ പോരില്‍ യുവന്റസ് ഇന്നു നാപ്പോളിയെ എതിരിടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക