|    Mar 24 Fri, 2017 1:50 pm
FLASH NEWS

ആഴ്‌സനല്‍ അവസാന എട്ടില്‍

Published : 10th March 2016 | Posted By: SMR

ലണ്ടന്‍: തകര്‍പ്പന്‍ ജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ ആഴ്‌സനല്‍ എഫ്എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഹള്‍ സിറ്റിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ആഴ്‌സനല്‍ തകര്‍ക്കുകയായിരുന്നു.
ഇരട്ട ഗോള്‍ വീതം നേടിയ ഒലിവര്‍ ജിറോഡും തിയോ വാല്‍കോട്ടുമാണ് ആഴ്‌സനല്‍ അനായാസ ജയവും ക്വാര്‍ട്ടര്‍ ടിക്കറ്റും നേടിക്കൊടുത്തത്. ജിറോഡ് 41ഉം 72ഉം മിനിറ്റുകളിലാണ് ലക്ഷ്യംകണ്ടത്. എന്നാല്‍, 78, 88 മിനിറ്റുകളിലായിരുന്നു വാല്‍കോട്ടിന്റെ ഗോള്‍ നേട്ടം.
ക്വാര്‍ട്ടറില്‍ വാട്‌ഫോര്‍ഡാണ് ആഴ്‌സനലിന്റെ എതിരാളികള്‍. നേരത്തെ പ്രീക്വാര്‍ട്ടറില്‍ ആദ്യം ഇരു ടീമും കൊമ്പുകോര്‍ത്തപ്പോള്‍ സമനില പാലിച്ചതിനെ തുടര്‍ന്ന് മല്‍സരം വീണ്ടും നടത്തുകയായിരുന്നു.
മല്‍സരത്തില്‍ പന്തടക്കത്തിലും ആക്രമണാത്മകയിലും ആഴ്‌സനലിന് തന്നെയായിരുന്നു മുന്‍തൂക്കം.
ജയത്തോടെ അവസാന അഞ്ച് കളികളിലും ജയം നേടാന്‍ കഴിയാത്തതിന്റെ ചീത്ത പേരും ഗണ്ണേഴ്‌സ് മാറ്റി.

(Visited 64 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക