|    Oct 20 Fri, 2017 1:53 am
Home   >  Todays Paper  >  page 11  >  

ആഴ്‌സനലിന്റെ ആദ്യ മല്‍സരത്തില്‍ സാഞ്ചസ് ഉണ്ടാവില്ല

Published : 10th August 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തുടക്കമാവാനിരിക്കെ ആഴ്‌സനലിന് നിരാശ നല്‍കി അലക്‌സിസ് സാഞ്ചസ്. പരിക്ക് പൂര്‍ണമാവാത്തതിനെത്തുടര്‍ന്ന് പ്രീമിയര്‍ ലീഗിലെ ആഴ്‌സനലിന്റെ ആദ്യത്തെ രണ്ട് മല്‍സരങ്ങളും സാഞ്ചസ് കളിക്കില്ല. സാഞ്ചസ് ആഴ്‌സനല്‍ വിട്ട് ബാഴ്‌സലോണയിലേക്കോ, പിഎസ്ജിയിലേക്കോ കൂടുമാറ്റം നടത്തുമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആഴ്‌സനലിനൊപ്പം ആദ്യ മല്‍സരങ്ങളില്‍ ഉണ്ടാവില്ലെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ചെല്‍സിക്കെതിരായ കമ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തിനിടയ്ക്കാണ് സാഞ്ചസിന് പരിക്കേറ്റത്. മൂന്നാഴ്ചത്തെ വിശ്രമമെങ്കിലും സാഞ്ചസിന് വേണ്ടിവരുമെന്ന് ആഴ്‌സനല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക