|    Jul 19 Thu, 2018 3:29 pm
FLASH NEWS
Home   >  Sports  >  Football  >  

ആഴ്‌സനലിനും ചെല്‍സിക്കും ടോട്ടനത്തിനും ജയം

Published : 9th September 2017 | Posted By: ev sports


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പോരാട്ടങ്ങളില്‍ സൂപ്പര്‍ ക്ലബ്ബുകളായ ടോട്ടനത്തിനും ആഴ്‌സനലിനും ചെല്‍സിക്കും ജയം.
ആഴ്‌സനല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബേണ്‍മൗത്തിനെ തോല്‍പ്പിച്ചു. ഡാനി വെല്‍ബെക്ക് (6, 50) ആഴ്‌സനലിന് വേണ്ടി ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ അല്ക്‌സാണ്ടര്‍ ലക്കാസെറ്റെ (27) ഒരു ഗോളും സ്വന്തമാക്കി.
മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ടോട്ടനവും തോല്‍പ്പിച്ചു. ഹാരി കെയ്ന്‍ (28, 46) ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ എറിക്‌സണും (42) ടോട്ടനത്തിനായി ലക്ഷ്യം കണ്ടു.
അതേ സമയം നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയയെ പരാജയപ്പെടുത്തി. അല്‍വാരോ മൊറാറ്റ (41), എന്‍ഗോളോ കാന്റെ (50) എന്നിവര്‍ ചെല്‍സിക്കായി ലക്ഷ്യം കണ്ടപ്പോള്‍ ലെസ്റ്ററിന്റെ ആശ്വാസ ഗോള്‍ ജാമി വാര്‍ഡി പെനല്‍റ്റിയിലൂടെ സ്വന്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss