|    Apr 24 Tue, 2018 4:58 am
FLASH NEWS

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ‘ഈദ് മിലന്‍’ ഉലമ ഉമറ സംഗമം

Published : 16th September 2017 | Posted By: fsq

 

ആലുവ: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ ഐഎംഎ ഹാളില്‍ ‘ഈദ്മിലന്‍’ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സലീം അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം നാസര്‍ ബാഖവി വിഷയാവതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സുലൈമാന്‍ മൗലവി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ചെത്തിയ ഇമാമീങ്ങളും കമ്മിറ്റി ഭാരവാഹികളും മുസ്്‌ലിം സമുദായം അനുഭവിച്ചു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യങ്ങളെ കുറിച്ചും ഫാഷിസ്റ്റുകള്‍ നടത്തി കൊണ്ടിരിക്കുന്ന രാജ്യത്തെ അതിക്രമങ്ങളെ കുറിച്ചും ചര്‍ച്ച നടത്തുകയുണ്ടായി. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അനസ് റഹ്്മാനി, ജില്ലാ ട്രഷറര്‍ ഷംസുദ്ധീന്‍ മൗലവി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss