|    Jan 18 Wed, 2017 3:01 am
FLASH NEWS

ആള്‍മാറാട്ടം നടത്തി വിവാഹ ആലോചന നടത്തിയയാള്‍ അറസ്റ്റില്‍

Published : 5th August 2016 | Posted By: SMR

കോതമംഗലം: യുവതിയെ വിവാഹാലോചന നടത്താന്‍ വരന്റെ പിതാവായി ആള്‍മാറാട്ടം നടത്തിയ ആളെ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ആറന്മുള ഇടയാറന്‍മുള കാവടപുതുപറമ്പില്‍ വീട്ടില്‍ ബിനോ(42)യാണ് അറസ്റ്റിലായത്. കോതമംഗലം മലയിന്‍കീഴിലുള്ള യുവതിയുടെ പിതാവിനെ ഫോണില്‍ വരന്റെ പിതാവാണെന്നു പറഞ്ഞ് വിവാഹാലോചനയ്ക്കായി കോതമംഗലം ബസ് സ്റ്റാന്റില്‍ കഴിഞ്ഞമാസം 30ന് വിളിച്ചുവരുത്തി 10000 രൂപ ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുവതിയെ ഫോണില്‍വിളിച്ച് 2000 രൂപ ബാങ്കില്‍ ഇടാന്‍ പറഞ്ഞു. അത് നിരസിച്ച യുവതിയെ പ്രതി ചീത്ത പറയുകയും ചെയ്തു.
പിതാവിന്റെ പരാതിയില്‍ കോതമംഗലം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക