|    Mar 23 Thu, 2017 5:53 am
FLASH NEWS

ആള്‍മാറാട്ടം: ഡോക്ടറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Published : 11th August 2016 | Posted By: SMR

ചെന്നൈ: മരിച്ച പെണ്‍കുട്ടിയുടെ മാര്‍ക്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ എംബിബിഎസിന് പ്രവേശനം നേടിയ വനിതാ ഡോക്ടറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. കേസ് മൊത്തം സമൂഹത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ അന്വേഷിക്കണമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി.
പ്രായപൂര്‍ത്തിയെത്താത്ത കാലത്ത് നടന്ന കേസാണെന്നും തന്റെ പിതാവാണ് കേസിലെ പ്രതിയെന്നുമുള്ള വാദം ജസ്റ്റിസ് എസ് വിദ്യാനാഥന്‍ സ്വീകരിച്ചില്ല. പരാതിക്കാരിയുടെ പിതാവാണ് മുഖ്യപ്രതിയെന്ന കാര്യം അംഗീകരിക്കുന്നു. എന്നാല്‍, മരിച്ച പെണ്‍കുട്ടിയുടെ പേരിലാണ് പരാതിക്കാരി ജീവിക്കുന്നത്. പരാതിക്കാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് -കോടതി പറഞ്ഞു. അര്‍ച്ചനയെന്ന യഥാര്‍ഥ പേരുള്ള പരാതിക്കാരി തമിഴരസി എന്ന പെണ്‍കുട്ടിയുടെ മാര്‍ക്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളജില്‍ പട്ടികജാതി സംവരണ സീറ്റില്‍ പ്രവേശനം നേടിയതും കോഴ്‌സ് പൂര്‍ത്തീകരിച്ചതും. ഇവരുടെ പാസ്‌പോര്‍ട്ട് ഭര്‍ത്താവിന്റെ അച്ഛന്റെ ശ്രദ്ധയില്‍പെട്ടപ്പോഴാണ് ആള്‍മാറാട്ടം പുറത്തായത്.
പാസ്‌പോര്‍ട്ടില്‍ അര്‍ച്ചനയുടെ അച്ഛന്റെ പേര് രാമചന്ദ്രന്‍ എന്നതിന് പകരം തുലുകാനാം എന്നാണുള്ളത്. തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് വിവാഹമോചനത്തിനുള്ള ഹരജി നല്‍കി. നഷ്ടപരിഹാരത്തിന് അര്‍ച്ചനയും കേസ് ഫയല്‍ ചെയ്തു. രണ്ടു കേസുകളും തമ്പാരം കോടതിയുടെ പരിഗണനയിലാണ്. ഭര്‍തൃപിതാവ് ആള്‍മാറാട്ടത്തിനെതിരേ നല്‍കിയ ഹരജി താന്‍ നല്‍കിയ നഷ്ടപരിഹാരക്കേസിന് പ്രതികാരമാണെന്നാണ് അവര്‍ വാദിച്ചത്.
1983 മെയ് 30ന് ജനിച്ച തമിഴരസിയുടെ മാര്‍ക്ക്‌ലിസ്റ്റാണ് അര്‍ച്ചന പ്രവേശനം നേടാന്‍ ഉപയോഗിച്ചതെന്നാണ് പ്രോസിക്യൂട്ടര്‍ പറയുന്നത്. ഈ കുട്ടിയുടെ പിതാവ് മരണ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചത് അര്‍ച്ചനയുടെ പിതാവായ അന്നത്തെ വില്ലേജ് ഓഫിസറെയായിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ തമിഴരസിയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വില്ലേജ് ഓഫിസര്‍ ആവശ്യപ്പെട്ടു. ഈ സര്‍ട്ടിഫിക്കറ്റാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ ജയിക്കാത്ത അര്‍ച്ചനയുടെ പ്രവേശനത്തിനു വേണ്ടി അദ്ദേഹം ഉപയോഗിച്ചത്.

(Visited 68 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക