|    Jul 20 Fri, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ അന്തര്‍സംസ്ഥാന ബസ്സുകള്‍ നിര്‍ത്തില്ല

Published : 6th September 2017 | Posted By: fsq

 

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസ്സുകള്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസി നിര്‍ദേശം. കെഎസ്ആര്‍ടിസി ചീഫ് ട്രാഫിക് മാനേജര്‍ ഇറക്കിയിരിക്കുന്ന സര്‍ക്കുലറിലാണ് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ബസ്സിലെ ജീവനക്കാര്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് നിര്‍ദേശിച്ചിരിക്കുന്നത്. യാത്രക്കാര്‍ ആവശ്യപ്പെട്ടാലും ആളുകളുള്ള സ്ഥലങ്ങളില്‍ മാത്രം നിര്‍ത്തിയാല്‍ മതിയെന്ന നിര്‍ദേശമാണ് കെഎസ്ആര്‍ടിസി നല്‍കിയിരിക്കുന്നത്. ബംഗളൂരുവിന് സമീപം ചെന്ന പട്ടണത്ത് കെഎസ്ആര്‍ടിസി ബസ് സായുധസംഘം കൊള്ളയടിച്ച പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കുലര്‍.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇനി ബസ്സുകള്‍ നിര്‍ത്താന്‍ പാടില്ല. അത്യാവശ്യഘട്ടങ്ങള്‍ വരുകയാണെങ്കില്‍ സമീപത്തെ ബസ് സ്‌റ്റേഷനുകളില്‍ മാത്രമേ നിര്‍ത്താവൂ. ഇക്കാര്യം യാത്രക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്തണം. പെട്രോള്‍ പമ്പുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയ ഇടങ്ങളിലും ബസ്സുകള്‍ നിര്‍ത്താമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss