|    Jan 18 Wed, 2017 5:36 pm
FLASH NEWS

ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

Published : 28th July 2016 | Posted By: SMR

പാറശാല: ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പാറശാലക്കു സമീപം ആലംപാറ ചൂണ്ടി ശാസ്താ ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തിലാണ് അസ്ഥികൂടം കാണപ്പെട്ടത്. ഇന്നലെ വൈകീട്ട് 4 ഓടെ പുല്ലു പറിച്ചിരുന്ന സമീപവാസിയാണ് കണ്ടെത്തിയത്. പോലിസിനെ അറിയിച്ചതിനെത്തുടര്‍ന്ന് പളുകല്‍ സ്റ്റേഷനിലെ പോലിസുദ്യോഗസ്ഥര്‍ വന്ന് നടത്തിയ പരിശോധനയില്‍ പുരയിടത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ ലഭിച്ചു.
നാട്ടുകാരുമായി ബന്ധമില്ലാതെ ഒറ്റയ്ക്കു താമസിച്ചിരുന്ന വലിയ പ്ലാങ്കാല വീട്ടില്‍ സെന്‍വരാജി (55)ന്റേതാകാം അസ്ഥികൂടമെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. വീട് നഷ്ടപ്പെട്ടശേഷം അടുത്തുള്ള ഹോളോബ്രിക്‌സ് കമ്പനിയില്‍ ജോലി ചെയ്ത് അവിടെ തന്നെ ഉറങ്ങിയിരുന്നതായി കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് ശേഷം ഇദ്ദേഹം അവിടെ പോയിട്ടില്ല. വീട് തകര്‍ന്ന് പോയതിനാല്‍ തറയിലാണ് ഇദ്ദേഹം കിടന്നിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ 7 മാസക്കാലമായി ഇദ്ദേഹത്തെ കണ്ടവരാരും ഇല്ല. കളിയിക്കാവിള സിഐ മാരിച്ചാമിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധനയ്ക്കായി അസ്ഥികൂടം പോലിസ് കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് പരിശോധനകള്‍ ഉള്‍പ്പടെയുള്ള വിശദമായ അന്വേഷണത്തിലൂടെയും മാത്രമേ ആളെയും മരണകാരണവും തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂവെന്ന് സിഐ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക