|    Jul 16 Mon, 2018 6:49 am
FLASH NEWS

ആള്‍ദൈവത്തിന്റെ അനധികൃത ഭൂമി പിടിച്ചെടുക്കണം: സിപിഐ (എംഎല്‍)

Published : 24th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ഗുര്‍മിത് റാം റഹീം സിങിന്റെ അനധികൃത ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നു സിപിഐ (എംഎല്‍) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഗുര്‍മിത് റാം റഹീം കള്ളപ്പണം ഉപയോഗിച്ചും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയും വൈത്തിരിയില്‍ ദേര സച്ച സൗദ സിര്‍സക്കായി രാദേന്ദര്‍ സിങ് സരന്റെ പേരില്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ സിപിഐ (എംഎല്‍) പ്രവേശിക്കുന്നതിന് കല്‍പ്പറ്റ മുന്‍സിഫ് കോടതി മുഖാന്തരം ഉത്തരവ് സമ്പാദിച്ചിരിക്കുകയാണ്. ദേര സച്ച സൗദ സിര്‍സയുടെ സ്വത്തുക്കള്‍ക്ക് സംരക്ഷണം നല്‍കുംവിധം കോടതികളെ ദുരുപയോഗപ്പെടുത്തുന്നതിന് സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്. ഇത് അവസാനിപ്പിക്കണം. ഭൂമിയുടെ ഉപയോഗ നിയമത്തെയും തോട്ടം സംരക്ഷണ നിയമത്തെയും ലംഘിച്ച് തരംമാറ്റുകയും പരിസ്ഥിതിലോല മേഖലയുടെ സംരക്ഷിത നിയമത്തെ മറികടന്നുകൊണ്ട് മരങ്ങള്‍ മുറിച്ചുനീക്കുകയും ചെയ്തതിനാല്‍ സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുക്കണം. കുന്നത്തിടവക വില്ലേജില്‍പെട്ട വൈത്തിരിയിലെ ഈ ഭൂമിയില്‍ മിച്ചഭൂമിയുണ്ട്. ഇക്കാരണങ്ങളാല്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കാന്‍ തയ്യാറാവണം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സാം പി മാത്യു, പി എം ജോര്‍ജ്, പി ടി പ്രേമാനന്ദ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss