|    Nov 18 Sat, 2017 9:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആള്‍ദൈവങ്ങള്‍ കച്ചവടക്കാര്‍ : അരുണ്‍ഷൂരി

Published : 19th June 2017 | Posted By: fsq

 

ഹൈദരാബാദ്: ഇന്നത്തെ ആള്‍ദൈവങ്ങളെല്ലാം കച്ചവടക്കാരാണെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരി. ഇവര്‍ റിയല്‍ എസ്റ്റേറ്റുകാരും സാമ്പത്തിക സാമ്രാജ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരുമാണ്. പണ്ടുള്ളവരെപ്പോലെ ആളുകള്‍ക്ക് മാനസികാശ്വാസം നല്‍കാന്‍ ഇവര്‍ക്ക് സാധിക്കില്ല. രാമകൃഷ്ണ പരമഹംസര്‍, രമണ മഹര്‍ഷി തുടങ്ങിയവര്‍ രാജ്യത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ വലുതാണ്. ഇന്ന് അവരെക്കുറിച്ച് വായിക്കുമ്പോള്‍തന്നെ വലിയ സാന്ത്വനമാണ് ലഭിക്കുന്നതെന്നും അരുണ്‍ ഷൂരി പറഞ്ഞു. തന്റെ പുതിയ പുസ്തകമായ ‘ടു സെയന്റ്ഡ്’ ന്റെ പ്രകാശനവേളയില്‍ സംസാരിക്കുകയായിരുന്നു ഷൂരി. ഇന്ത്യയിലെ മഹാത്മരായ രണ്ടു സന്യാസിമാരായ രമണ മഹര്‍ഷിയുടെയും രാമകൃഷ്ണ പരമഹംസരുടെയും ജീവിതമാണ്  പുസ്തകത്തിന്റെ ഇതിവൃത്തം. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വൈ വി റെഡ്ഡി പ്രകാശനം നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക