|    Aug 23 Wed, 2017 4:10 am
FLASH NEWS

ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണത്തിന് എത്തിയയാള്‍ റിമാന്‍ഡില്‍

Published : 5th October 2016 | Posted By: Abbasali tf

പാലാ: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പട്ടാപ്പകല്‍ മോഷത്തിനെത്തിയ പൂഞ്ഞാര്‍ പനച്ചിപ്പാറ പാറോലിക്കല്‍ സുരേഷിനെ (53) കോടതി റിമാന്‍ഡ് ചെയ്തു.പ്രവിത്താനം-ചൂണ്ടച്ചേരി റൂട്ടില്‍ റിട്ട. ബാങ്ക് മാനേജര്‍ പ്രവിത്താനം നായ്ക്കംപറമ്പില്‍ പരേതനായ മാത്യു മൈക്കിളിന്റെ വീട്ടില്‍ മോഷണശ്രമം നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.നായ്ക്കംപറമ്പില്‍ വീടിന്റെ മുറ്റത്ത് സംശയാസ്പദമായി ആളെ കണ്ട അയല്‍വാസി, മാത്യുവിന്റെ മക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സുഹൃത്ത് മാരിപ്പുറത്ത് റോയിയെ അറിയിക്കുകയും ഇദ്ദേഹം പഞ്ചായത്തംഗം വിനോദ് വേരനാനിയോടൊപ്പം വീട്ടിലെത്തുകയുമായിരുന്നു. വീടിന്റെ മുന്‍ വാതില്‍ തടിയും മറ്റും ഉപയോഗിച്ച് പാതി തകര്‍ത്ത നിലയിലായിരുന്നു. മുറ്റത്തെ ശുചിമുറിയില്‍ ഒളിച്ചിരുന്ന മോഷ്ടാവിനെ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ നടുവത്ത് ചൗക്കി ഭാഗം കുന്നുമ്മേല്‍ വീട്ടിലാണ് ഇപ്പോള്‍ സുരേഷ് താമസിക്കുന്നതെന്ന് സിഐ ടോമി സെബാസ്റ്റ്യന്‍ പറഞ്ഞു. 20ലേറെ മോഷണക്കേസുകളില്‍ പ്രതിയാണ് സുരേഷ്. 2003, 2007 വര്‍ഷങ്ങളില്‍ പാലായിലും ഇയാള്‍ക്കെതിരെ കേസുണ്ട്. രാമപുരം, പളളിക്കത്തോട്, മേലുകാവ്, ഈരാറ്റുപേട്ട, തിടനാട് പോലിസ് സ്റ്റേഷനുകളില്‍ മോഷണ കേസുകളില്‍ പ്രതിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക