|    Aug 20 Sun, 2017 3:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആള്‍ക്കൂട്ട കൊല : ജുഡീഷ്യല്‍ അന്വേഷണം വേണം- എം ഐ ഷാനവാസ്

Published : 4th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കാരണം ദലിത്, മുസ്‌ലിം ജനവിഭാഗങ്ങള്‍ അസാധാരണമായ ജീവ ഭയത്തിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്ന് എം ഐ ഷാനവാസ് എംപി.  ഇത്തരം സംഭവങ്ങളില്‍ പോലിസ് സേനയുടെ നിസ്സംഗതയും പക്ഷഭേദവും ആരോപിച്ച് അനവധി റിപോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഇരകള്‍ക്കും ബന്ധുക്കള്‍ക്കും നീതി ലഭിക്കാനും നിജസ്ഥിതി അറിയാനും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങളില്‍ 97 ശതമാനവും സംഭവിച്ചത് 2014  മെയ് മാസത്തിനു ശേഷമാണ്. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക്് തങ്ങള്‍ പിടിക്കപ്പെടില്ല എന്ന തോന്നല്‍ ഈ കാലയളവില്‍  ഉണ്ടായതും ഏറെ ആശങ്കയുണര്‍ത്തുന്ന വസ്തുതയാണെന്നും എം ഐ ഷാനവാസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക