|    Dec 11 Tue, 2018 4:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആള്‍ക്കൂട്ട കൊലപാതകം: മുഖ്യ പ്രതി അറസ്റ്റില്‍

Published : 14th June 2018 | Posted By: kasim kzm

ദിഫു/ഗുവാഹത്തി: അസമിലെ കര്‍ബി അംഗ്‌ലോങ് ജില്ലയില്‍ ആള്‍ക്കൂട്ടം രണ്ടുപേരെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ജോസ് തിമുങ് എന്ന ആല്‍ഫയാണ് പിടിയിലായത്. ഈ കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 64 ആയി. രണ്ടു വിനോദ സഞ്ചാരികളെയാണ് കുട്ടികളെ മോഷ്ടിക്കുന്നവരെന്നാരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.
വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം തടയാന്‍ ഗ്രാമീണര്‍ക്ക് ഫോണ്‍ വഴി നിര്‍ദേശം നല്‍കിയത് ജോസാണെന്നു പോലിസ് പറഞ്ഞു. സംഭവത്തിനു ശേഷം ഇയാള്‍ പോലിസിനെ വെട്ടിച്ചു നടക്കുകയായിരുന്നു. നിലോല്‍പല്‍ ദാസ് (29), അഭിജിത് നാഥ് (30) എന്നിവരെയാണ് ജനക്കൂട്ടം വെള്ളിയാഴ്ച കൊലപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss