|    Oct 23 Tue, 2018 6:15 am
FLASH NEWS

ആളൊഴിഞ്ഞ വീട്ടില്‍ മോഷണം: മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍

Published : 29th September 2017 | Posted By: fsq

 

പാരിപ്പള്ളി: പാരിപ്പള്ളി കോട്ടക്കേറത്ത് ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കോട്ടക്കേറം സ്വദേികളായ രണ്ട് പേരും എഴിപ്പുറം സ്വദേശിയുമാണ് പിടിയിലായത്. കോട്ടക്കേറം തോട്ടത്തില്‍വീട്ടില്‍ സരസ്വതി അമ്മയുടെ വീടിന്റെ ഭിത്തി തുരന്നാണ് രണ്ട് ദിവസം മുമ്പ് ഇവര്‍ അകത്ത് കടന്നത്. ഇന്നലെ വൈകീട്ട് വീട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സംശയം തോന്നി വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറുകയായിരുന്നു. ഇവര്‍ക്കെതിരേ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss