|    Dec 17 Sun, 2017 7:25 pm
FLASH NEWS

ആളൊഴിഞ്ഞ വീട്ടില്‍ കഞ്ചാവ് വലിക്കുന്നതിനിടെ യുവാക്കള്‍ അറസ്റ്റില്‍

Published : 5th August 2016 | Posted By: SMR

പൊന്നാനി: പൊന്നാനിയില്‍ പോലിസിന്റെ കഞ്ചാവ് വേട്ട തുടരുന്നു ഇന്നലെ നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്ന ആറ് യുവാക്കളെ പൊന്നാനി എസ്‌ഐ ശശീന്ദ്രന്‍ മേലയില്‍ അറസ്റ്റ് ചെയ്തു. ഇതോടെ രണ്ടാഴ്ചക്കിടയില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 18 ആയി. വിദ്യാര്‍ഥികളടക്കമുള്ളവരാണ് ഇന്നലെ പിടിയിലായത്.
പൊന്നാനിയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പനയും കഞ്ചാവ് പുകക്കലും നടക്കുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് കൗമാരക്കാരായ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇന്നലെ വലയിലായത്. ഇവരില്‍ നിന്ന് ചെറിയ അളവില്‍ കഞ്ചാവും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മാത്രം പൊന്നാനിയാല്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായത് 18 പേരാണ്. ഇവരില്‍ 12 പേരും സ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്നവരാണ്. പൊന്നാനിയിലെ വിവിധ ഹൈസ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കിയതായി എക്‌സൈസ് വകുപ്പ് പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ കഞ്ചാവ് കേസില്‍ 30ലധികം പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഇതില്‍ നല്ലൊരു പങ്കും മറ്റു ജില്ലകളിലാണ് പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കഞ്ചാവ് വില്‍പനയ്ക്കിടയില്‍ 5ലധികം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിടികൂടിയിരുന്നു. അന്ന് അറസ്റ്റിന് നേതൃത്വം കൊടുത്ത എസ്‌ഐ ഷിനോദ് കെ കുഞ്ഞാലിയെ ഭരണകക്ഷി സ്ഥലം മാറ്റുകയായിരുന്നു. ജില്ലയിലെ കഞ്ചാവ് കച്ചവടത്തിന്റെ പ്രധാന കേന്ദ്രം പൊന്നാനിയിലാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപോര്‍ട്ടില്‍ പറയുന്നത്.
ചീട്ടുകളി സംഘം പിടിയില്‍
പുത്തനത്താണി: കുറ്റിപ്പാലയില്‍ പണം വച്ചു ചീട്ടുകളിക്കുകയായിരുന്ന ഏഴംഗ സംഘത്തെ കല്‍പകഞ്ചേരി പോലിസ് പിടികൂടി. കുറ്റിപ്പാല സ്വദേശികളായ പാലോളി സുകുമാരന്‍, കുന്നത്തേടത്ത് റഷീദ്, ചെറുകരപറമ്പില്‍ കോയാമു, ചെങ്ങണക്കാട്ടില്‍ അന്‍വര്‍ സാദത്ത്, പാടഞ്ചേരി നാസര്‍, തൊട്ടേക്കാട്ടില്‍ ചന്ദ്രന്‍, പരിയാരക്കല്‍ രവി എന്നിവരെയാണ് കല്‍പകഞ്ചേരി എസ്‌ഐ പി എം സമീറും സംഘവും അറസ്റ്റ് ചെയ്തത്. കുറ്റിപ്പാല ജങ്ഷനിലെ ഒഴിഞ്ഞപറമ്പില്‍വച്ചാണ് സംഘം പിടിയിലായത്. ഇവരില്‍നിന്ന് ഏഴായിരം രൂപയും പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss