|    Aug 15 Wed, 2018 8:21 am
FLASH NEWS
Home   >  Editpage  >  Second edit  >  

ആളൊഴിഞ്ഞ വീടുകള്‍

Published : 20th December 2017 | Posted By: kasim kzm

മിക്കവാറും രാജ്യങ്ങള്‍ പാര്‍പ്പിടക്ഷാമം കാരണം വിഷമിക്കുമ്പോള്‍ ഭവനബാഹുല്യംകൊണ്ടു ദുരിതമനുഭവിക്കുന്ന ഒരു രാജ്യത്തെക്കുറിച്ചു ചിന്തിച്ചുനോക്കുക. ജപ്പാനാണ് ഈ സമ്പന്നരാജ്യം.2013ല്‍ നടത്തിയ ഒരു സര്‍വേ അനുസരിച്ച് ജപ്പാനില്‍ 8.2 ദശലക്ഷം വീടുകള്‍ താമസിക്കാന്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഒന്നരപ്പതിറ്റാണ്ടു കൂടി കഴിഞ്ഞാല്‍ 30 ശതമാനം വീടുകളും ആള്‍പ്പാര്‍പ്പ് ഇല്ലാത്തതായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനു കാരണം നിരന്തരമായ ഭൂചലനങ്ങളും അസ്ഥിരമായ ഭൗമഘടനയുമാണ്. നമ്മെപ്പോലെ തലമുറകള്‍ക്കു താമസിക്കാന്‍ പറ്റുന്ന രീതിയിലല്ല അവിടെ ഭവനങ്ങള്‍ നിര്‍മിക്കുന്നത്. ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നത് മറ്റൊരു പ്രശ്‌നം. അഞ്ചു വര്‍ഷത്തിനകം ഒരു ദശലക്ഷമാണ് ജനസംഖ്യയില്‍ കുറവ് അനുഭവപ്പെട്ടത്. ആര്‍ക്കെങ്കിലും കൊടുത്തൊഴിയാമെന്നു വച്ചാല്‍ അനന്തരാവകാശികളുമില്ല. പൊളിച്ചുകളയാമെന്നു വച്ചാല്‍ ഉടമസ്ഥര്‍ ആരെന്നറിയാന്‍ കഴിയാത്ത അനുഭവങ്ങളും ധാരാളം. അങ്ങനെ വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന വീടുകളേറെയാണ്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും വര്‍ഷംതോറും എട്ടുലക്ഷം വീടുകള്‍ ജപ്പാനില്‍ പുതുതായി പണിതുയര്‍ത്തുന്നുമുണ്ട്. പഴയ വീടുകള്‍ പൊളിച്ച് പുതിയ വീടുണ്ടാക്കുന്നതാണ് ജപ്പാന്‍കാരുടെ ശീലം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss