|    Sep 26 Wed, 2018 12:25 pm
FLASH NEWS

ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി

Published : 12th September 2018 | Posted By: kasim kzm

അന്തിക്കാട്: കഞ്ചാവ് സംഘം താവളമാക്കിയ താന്ന്യത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി.
കാടുപിടിച്ചു കിടന്നിരുന്ന താന്ന്യം തെക്ക് പ്രദേശം ഏതാനും നാളുകളായി കഞ്ചാവ് മാഫിയ സംഘത്തിന്റെ താവളമായിരുന്നു. ഇവിടെ എത്തുന്ന ഒട്ടേറെ ക്രിമിനലുകള്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നത് പലപ്പോഴും നാട്ടുകാരില്‍ ഭീതിയുളവാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലിസും ജാഗ്രത സമിതിയും ചേര്‍ന്ന് പ്രദേശത്തെ കാടുകള്‍ വെട്ടിവെളുപ്പിക്കാന്‍ തീരുമാനിച്ചത്.
ജെസിബി ഉപയാഗിച്ച് പ്രദേശത്തെ കാടുകള്‍ നീക്കം ചെയ്യുന്നതിനിടെയാണ് വെട്ടുകത്തിയും ഇരുമ്പ് പൈപ്പ് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്.
അന്തിക്കാട് എസ്‌ഐ എസ്ആര്‍ സനീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ടിആര്‍ പരമേശ്വരന്‍, വാര്‍ഡ് മെംബര്‍ സി. എ. വിനു നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss