|    Oct 21 Sun, 2018 7:50 pm
FLASH NEWS

ആളൂര്‍ സാമൂഹികരോഗ്യ കേന്ദ്രത്തിലെ ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറി നശിക്കുന്നു

Published : 23rd September 2017 | Posted By: fsq

 

മാള: ആളൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറി നശിക്കുന്നു. ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും താമസിക്കുന്നതിന് വേണ്ടി നിര്‍മിച്ച നാല് ക്വാര്‍ട്ടേഴ്‌സുകളാണ് സംരക്ഷണമില്ലാതെ കാട് കയറി നശിക്കുന്നത്. ആളൂര്‍ കൊടകര ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് സാധാരണക്കാരായ രോഗികള്‍ ദിനേന ചികിത്സ തേടിയെത്തുന്ന ആളൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന പരാതിയും വ്യാപകമാണ്. മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കേണ്ട സ്ഥാനത്ത് രണ്ട് ഡോക്ടര്‍മാരേ ഇവിടെ ഉണ്ടാകാറുള്ളൂ. അതില്‍ ഒരു ഡോക്ടര്‍ അവധിയെടുത്താല്‍ ചികിത്സ തേടിയെത്തുന്ന വൃദ്ധരും കൈകുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാരുള്‍പ്പെടെയുള്ള നൂറുകണക്കിന്  രോഗികള്‍ മണിക്കൂറുകളോളം വരിയില്‍ കാത്ത് നില്‍ക്കേണ്ടി വരുന്നുണ്ട്. കിടത്തി ചികിത്സക്കുള്ള സൗകര്യങ്ങളുള്ള ഈ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഏറെ കാലമായി ഉച്ചക്ക് ശേഷം ചികിത്സയോ ഡോക്ടറുടെ സേവനങ്ങളോ ലഭിക്കുന്നില്ല. രാത്രി കാലങ്ങളിലും മറ്റും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചാലക്കുടിയിലോ കൊടകരയിലോ ഉള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് ഈ പ്രദേശത്തെ ജനങ്ങള്‍. മാള ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് കര്‍ഷകസംഘം മാള ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രാഥമികാരോഗ്യ കേന്ദ്രം മാള ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണെന്ന വസ്തുത മറച്ച് വെച്ച് ആളൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥക്ക് കാരണം ആളൂര്‍ പഞ്ചായത്തിന്റെ പിടിപ്പു കേടാണെന്ന നിലയിലുള്ള കുപ്രാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും യോഗം വിലയിരുത്തി. മുമ്പ് ഉണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും കിടത്തി ചികിത്സയടക്കം സേവനങ്ങള്‍ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss