|    Nov 20 Tue, 2018 3:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആളു മാറി അറസ്റ്റ്: പട്ടികജാതി വകുപ്പ് റിപോര്‍ട്ട് തേടി

Published : 6th November 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: പാമ്പന്‍തോട് ആദിവാസി കോളനിയിലെ ചന്ദ്രനെ ആളു മാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പട്ടികജാതി വകുപ്പ് റിപോര്‍ട്ട് തേടി. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഇന്ന് പൂഞ്ചോലയിലെത്തി ചന്ദ്രനില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കും. ലഭിച്ച വിവരങ്ങള്‍ കലക്ടര്‍ക്കും പട്ടികജാതി വകുപ്പുമേധാവിക്കും നല്‍കുമെന്ന് ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ സുദീപ് കുമാര്‍ പറഞ്ഞു.
അതേസമയം, നിരപരാധിയായ ചന്ദ്രനെ ജയിലിലിട്ട സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് ബന്ധുക്ക ള്‍. ഇന്നോ നാളെയോ പരാതി നല്‍കും. ആളു മാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും നടപടി.
ആളു മാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്നലെ വരെ ബന്ധുക്കള്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. പത്തു വര്‍ഷം മുമ്പത്തെ മോഷണക്കേസിലെ പ്രതി രാധാകൃഷ്ണനു പകരമാണ് ചന്ദ്രനെ അറസ്റ്റ് ചെയ്തത്. പത്തു ദിവസത്തിനു ശേഷമാണ് ചന്ദ്രന്‍ ജയില്‍മോചിതനായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss