|    Jan 17 Tue, 2017 4:42 pm
FLASH NEWS

ആളുമാറി വിദ്യാര്‍ഥിയെ പോലിസുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു

Published : 5th September 2016 | Posted By: SMR

ചിറയിന്‍കീഴ്: ആളുമാറി എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ പോലിസ്  ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞമാസം 24ന് ചിറയിന്‍കീഴ് സ്‌റ്റേഷനിലെ പോലിസുകാരനാണ് ചിറയിന്‍കീഴ് മുസ്‌ല്യാര്‍ എഞ്ചിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിയറിങ് വിദ്യാര്‍ഥിയായ ചവറ പന്മന ആക്കല്‍ കൊച്ചുമണപ്പുഴയില്‍ പുത്തന്‍വീട്ടില്‍ ഐ സഹീലിനെ മര്‍ദ്ദിച്ചത്.
ഹോസ്റ്റലില്‍ നിന്നുപഠിക്കുന്ന സഹീലും സുഹൃത്തുക്കളും ആറ്റിങ്ങലില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വലിയകട ജങ്ഷനില്‍ ബസ് ഇറങ്ങിയപ്പോള്‍ അപരിചിതനായ ആള്‍ വന്ന് കഴുത്തിന് പിടിച്ച് മര്‍ദ്ദിക്കുകയും ജങ്ഷനില്‍ ഉണ്ടായിരുന്ന ഓട്ടോയിലെക്ക് തള്ളികയറ്റുകയും ചെയ്തു.  അക്രമം കണ്ട് തടയാന്‍ ശ്രമിച്ച സഹപാഠിയേയും ഇയാള്‍ മര്‍ദ്ദിക്കുകയും ഓട്ടോറിയില്‍ വലിച്ച് കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നുവെന്ന് സഹീല്‍ പറഞ്ഞു.
സ്‌റ്റേഷനില്‍ ചെന്നപ്പോഴാണ് ഇയാള്‍ പോലിസുകാരനാണെന്നും മനസ്സിലായത്. പിന്നീട് ചുമരില്‍ ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചു. ഏറെ സമയം കഴിഞ്ഞ് ആളുമാറിയാണ് മര്‍ദ്ദിച്ചെന്ന് മനസ്സിലാക്കിയ പോലിസുകാരന്‍ പുറത്ത് പറഞ്ഞാല്‍ ജീവിതം തുലക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും തുടര്‍ന്ന് ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധനകള്‍ നടത്തിയ ശേഷം ആശുപത്രിക്ക് സമീപം ഇറക്കി വിട്ടതായും സഹീല്‍ പറഞ്ഞു.
കൂട്ടുകാരെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചപ്പോള്‍ അവരെത്തി പിന്നീട് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അകാരണമായി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവമറിഞ്ഞ് നാട്ടുകാരും വിദ്യാര്‍ഥികളും ചിറയിന്‍കീഴ് പോലിസ്‌സ്‌റ്റേഷനും റോഡും ഉപരോധിച്ചതിന് ശേഷമാണ് ഉന്നത പോലിസ് ഇടപ്പെട്ട് കേസെടുക്കുവാനും അന്വേഷണം നടത്തുന്നതിന് ചിറയിന്‍കീഴ് എസിപിയെ ചുമതലപ്പെടുത്തിയതെന്നും സഹീല്‍ പറഞ്ഞു. സഹീലിനെ ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് വീട്ടിലെത്തി സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക