|    Oct 19 Fri, 2018 10:01 am
FLASH NEWS

ആളില്ലാത്ത വീട്ടില്‍ മോഷണശ്രമം; വാതിലും അലമാരയും തകര്‍ത്തു

Published : 30th December 2017 | Posted By: kasim kzm

നെടുംകുന്നം: ആളില്ലാത്ത വീട്ടില്‍ മോഷണ ശ്രമം. മൈലാടി ഐടിസിക്കു സമീപം ഇടയാടിപ്പറമ്പില്‍ വല്‍സലകുമായിരുടെ വീട്ടിലാണു വ്യാഴാഴ്ച്ച രാത്രിയില്‍ മോഷണ ശ്രമം നടന്നത്. ഒറ്റയ്ക്കു താമസിക്കുന്ന വല്‍സലകുമാരി കഴിഞ്ഞ ദിവസം മകളുടെ വീട്ടില്‍ പോയിരുന്നു. വെള്ളിഴാഴ്ച്ച പകല്‍ 10ഓടെ തിരികെ വീട്ടിലെത്തിയപ്പോള്‍ വീടിന്റ മുന്‍ഭാഗത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. പൂട്ടു തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ മുറിയിലുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചു വാരി ഇടുകയും അലമാരികള്‍ കുത്തിത്തുറക്കുകയും ചെയ്തിരുന്നു.എന്നാല്‍ പണമോ സ്വര്‍ണമോ അലമാരയില്‍ വയ്ക്കാതിരുന്നതിനാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തുടര്‍ന്നു വിവരം കറുകച്ചാല്‍ പോലിസില്‍ അറിയിച്ചു. കോട്ടയത്തു നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പോലിസ് നായ സമീപത്തെ റബര്‍ത്തോട്ടത്തിലൂടെ നൂറു മീറ്ററോളം ഓടിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. മൈലാടി കങ്ങഴ ദേവഗിരി ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധ ശല്യം പതിവായതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കറുകച്ചാല്‍ പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss