|    Jan 20 Fri, 2017 11:26 am
FLASH NEWS

ആളില്ലാത്ത വീടുകളില്‍ മോഷണം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Published : 3rd September 2016 | Posted By: SMR

തൃശൂര്‍: ആളില്ലാത്ത വീടുകള്‍ കണ്ടെത്തി പട്ടാപ്പകല്‍ വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത് അകത്തുകടന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കമ്മീഷണര്‍ ജെ ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ ബല്‍പായ്ഗുഡി സ്വദേശി സദാന്‍ സര്‍ക്കാര്‍(26) ആണ് തൃശൂര്‍ ശക്തന്‍ സ്റ്റാന്റ് പരിസരത്ത് നിന്നും ഷാഡോ പോലിസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 23ന് തൃശൂര്‍ കണ്ണംകുളങ്ങരിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ തൊഴിലാളികള്‍ ജോലിക്ക് പോയ തക്കത്തിന് വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്ത് കടന്ന് ബാഗുകളിലും അലമാരയിലും സൂക്ഷിച്ചിരുന്ന പണവും രണ്ട് എടിഎം കാര്‍ഡുകളും പ്രതി കവര്‍ന്നിരുന്നു. ഈ കാര്‍ഡുകളുപയോഗിച്ച് പുഴക്കലില്‍ ഉള്ള ബാങ്കിന്റെ എടിഎം കൗണ്ടറില്‍നിന്ന്  51,000 രൂപ പിന്‍വലിക്കുകയും ചെയ്തു.
2013ല്‍ ചിയ്യാരത്തുള്ള സ്വര്‍ണപണിശാലയിലെ പൂട്ടുകള്‍ തകര്‍ത്ത് അകത്തുകടന്ന് അരക്കിലയോളം സ്വര്‍ണം മോഷണം നടത്തിയ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. പിന്നീട് കോടതിയില്‍നിന്നും ജാമ്യം എടുത്തു മുങ്ങിയ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നും ഒരുമാസം മുമ്പ് തൃശൂര്‍ ശക്തന്‍സ്റ്റാന്റിനു സമീപത്തെ പഴം മാര്‍ക്കറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍നിന്നും പണം മോഷ്ടിച്ചതായും തെളിഞ്ഞു. എടിഎം ഉപയോഗിച്ച് പ്രതി മോഷ്ടിച്ച പണവും എടിഎം കാര്‍ഡുകളും പോലിസ് ഇയാളില്‍നിന്നും കണ്ടെടുത്തു.
നെടുപുഴ എസ്‌ഐ ഷാജി, ഷാഡോ പോലിസ് അംഗങ്ങളായ എസ്‌ഐമാരായ എം പി ഡേവിസ്, വി കെ അന്‍സാര്‍, സിപിഒമാരായ എന്‍ ജി സുവ്രതകുമാര്‍, വി കെ അന്‍സാര്‍, പി എം റാഫി, കെ ഗോപാലകൃഷ്ണന്‍, ടി വി ജീവന്‍, പി കെ പഴനിസ്വാമി, സി പി ഉല്ലാസ്, എം എസ് ലിഗേഷ്, അനീഷ്, രാംകുമാര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക