|    Oct 17 Tue, 2017 9:46 am

ആളില്ലാതിരുന്ന വീട് കുത്തിപ്പൊളിച്ച് നാലരപ്പവന്‍ കവര്‍ന്നു

Published : 8th June 2017 | Posted By: fsq

 

പൂച്ചാക്കല്‍: പട്ടാപ്പകല്‍ ആളില്ലാതിരുന്ന വീടിന്റെ അടുക്കളവാതില്‍ കുത്തിപ്പൊളിച്ച് നാലരപ്പവന്‍ സ്വര്‍ണം കവര്‍ന്നു. പാണാവള്ളി കക്കനാട് വെളി ഉദയകുമാറിന്റെ വീട്ടില്‍ ചൊവാഴ്ചയായിരുന്നു സംഭവം. കിടപ്പുമുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു മാല, ലോക്കറ്റ്, രണ്ടു ജോഡി കമ്മല്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ആലുവ കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ ജൂനിയര്‍ സൂപ്രണ്ടായ ഉദയകുമാറും കളമശേരിയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരിയായ ഭാര്യ സജിമോളും രാവിലെ വീട് പൂട്ടിയ ശേഷം ജോലിക്കു പോയിരിക്കുകയായിരുന്നു. മക്കള്‍ സ്‌കൂളിലും പോയി.ഉദയകുമാറിന്റെ വീടിന്റെ പുറത്ത് ഉണങ്ങാന്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ മഴക്കാറിനെ തുടര്‍ന്ന് സമീപവീട്ടില്‍ താമസിക്കുന്ന പിതാവ് പുരുഷോത്തമന്‍ എടുത്തു വീടിന്റെ അകത്തേക്ക് ഇടാന്‍ വന്നപ്പോഴാണ് അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉദയകുമാറും ഭാര്യയും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇവരുടെ കിടപ്പുമുറിയുടെയും അലമാരയുടെയും താക്കോലുകള്‍ മോഷ്ടാവ് കണ്ടെത്തി തുറന്നാണ് സ്വര്‍ണം എടുത്തത്. മറ്റു മുറികളും അലമാരകളും അലങ്കോലമാക്കിയിടുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പൂച്ചാക്കല്‍ പോലിസ്, വിരലടയാള വിദഗ്ധര്‍, പോലിസ് നായ സംഘം തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. പോലിസ് നായ വീടിനു ചുറ്റും മണം പിടിച്ചുനടന്നശേഷം മുന്‍ഭാഗത്തെ ഗേറ്റിനു സമീപം നിന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക