|    Jan 18 Wed, 2017 12:42 am
FLASH NEWS

ആളിയാര്‍ ജലത്തില്‍ കുറവ് വരുത്തുമെന്ന തമിഴ്‌നാട് നിലപാടില്‍ സര്‍ക്കാര്‍ ഇടപെടണം: കിസാന്‍സഭ

Published : 13th October 2016 | Posted By: Abbasali tf

പാലക്കാട്: ആളിയാര്‍ ജലത്തില്‍ കുറവ് വരുത്തുമെന്ന തമിഴ്‌നാട് ജീവനക്കാരുടെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് കിസാന്‍സഭ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നെല്ല് സംഭരണം വേഗതയിലാക്കണമെന്നും നെല്ലിന്റെ സംഭരണവില 25 രൂപയാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം വൈകരുതെന്നും കിസാന്‍സഭ ആവശ്യപ്പെട്ടു. കൊയ്ത്ത് ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും നെല്ല് സംഭരണം പൂര്‍ത്തിയാകാത്തതു മൂലം കര്‍ഷകരും അവരുടെ കുടുംബങ്ങളും ദുരിതത്തിലായിക്കഴിഞ്ഞുവെന്നും കിസാന്‍സഭ വിലയിരുത്തി.ചിറ്റൂര്‍ മേഖലയില്‍ കൊയ്ത്തു കഴിഞ്ഞിട്ടും നെല്ല് സംഭരണം വൈകുന്നതിന് പരിഹാരം കാണണം. മഴയുടെ ലഭ്യതക്കുറവും കനാല്‍വെള്ളവും ഇല്ലാതെ രണ്ടാംവിള നെല്‍കൃഷി ചെയ്യാനാകാതെ നൂറുകണക്കിന് കര്‍ഷകര്‍ ദുരിതത്തിലാണ്. സംഭരിച്ച നെല്ലി ന്റെ വില ഉടന്‍ നല്‍കണമെന്നും യോഗം അവശ്യപ്പെട്ടു. അഖിലേന്ത്യാകിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി ചാമുണ്ണിയെ ജില്ലാസെക്രട്ടറി എ എസ് ശിവദാസ്  പൊന്നാടയണിയിച്ച് സ്വീകരിച്ചു. കിസാന്‍സഭ ജില്ലാ പ്രസിഡന്റ് കെ വി ശ്രീധരന്‍ അധ്യക്ഷതവഹിച്ചു.  സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, കിസാന്‍സഭാ ജില്ലാ ജോയിന്റ് സെക്രട്ടറി, കെ കെ രാജന്‍ മാസ്റ്റര്‍, കെ എന്‍ മോഹനന്‍, പി അശോഖന്‍, മുഹമ്മദ് മൂസ, മണികണ്ഠന്‍, രാമചന്ദ്രന്‍, സഹദേവന്‍, ഗിരീഷ് ദിലീപ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക