|    May 28 Sun, 2017 10:15 pm
FLASH NEWS

ആളിയാര്‍ ജലം: കേരളത്തിന്റെ അളവ് കുറച്ചു

Published : 19th October 2016 | Posted By: SMR

പാലക്കാട്: തമിഴ്‌നാട്-കേരളാ ഉദ്യോഗസ്ഥര്‍ സംയുക്തമായി പൊള്ളാച്ചിയില്‍ നടത്തിയ ചര്‍ച്ചയില്‍ 15 ദിവസത്തേക്കു 300 ഘനയടി വെള്ളം കേരളത്തിനു വിട്ടുനല്‍കാന്‍ തീരുമാനമായിരുന്നുവെങ്കിലും കേരളത്തിലേക്കു നല്‍കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. കഴിഞ്ഞദിവസം വരെ 200 ഘനയടിയില്‍ താഴെ വെള്ളമാണു നല്‍കിയിട്ടുള്ളതെന്നു വെള്ളം നല്‍കുന്ന മണക്കടവിലെ രേഖകള്‍ വ്യക്തമാക്കുന്നു.
ഒരുദിവസം മാത്രമാണ് 300 ഘനയടി വെള്ളം നല്‍കിയിട്ടുള്ളത്. ആളിയാറില്‍ വെള്ളം ഇല്ലെന്ന കാരണമാണ് തമിഴ്‌നാട് പറയുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇതിന് മൗന സമ്മതം നല്‍കിയിട്ടുമുണ്ട്. ഈ മാസം 25 വരെയെങ്കിലും വെള്ളം കിട്ടിയില്ലെങ്കില്‍ രണ്ടാം വിള ഇറക്കാന്‍ പറ്റില്ലെന്നാണു കൃഷിവകുപ്പും കര്‍ഷകരും പറയുന്നത്.
ആളിയാറിലും ഷോളയാറിലും മഴ ലഭിക്കുന്നുണ്ടെങ്കിലും ആളിയാര്‍ ഡാമിലേക്ക് എത്തുന്നില്ല. കോണ്ടൂര്‍ കനാല്‍ വഴി വെള്ളം കൊണ്ടുപോവുന്നതിനാലാണിത്. ആളിയാര്‍ ഫീഡര്‍ കനാല്‍ അറ്റകുറ്റപ്പണിയാണെന്ന പേരില്‍ ആളിയാര്‍ ഡാമിലേക്കു ജലം ഇറക്കുന്നില്ല.
അപ്പര്‍ ആളിയാര്‍ ഡാമിലെ വെള്ളം ആളിയാറിലേക്ക് ഇറക്കിയതും രണ്ടുദിവസമായി നിര്‍ത്തിവച്ചു. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ നിറയെ വെള്ളം ഉണ്ടെങ്കിലും കേരളത്തിന് അതു നല്‍കാതെ കോണ്ടൂര്‍വഴി മുഴുവന്‍ തമിഴ്‌നാട്ടിലേക്കു കടത്തുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day