|    Jul 23 Sun, 2017 10:10 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ആല്‍വിന്‍ ടോഫ്‌ളര്‍ (1928-2016)

Published : 4th July 2016 | Posted By: SMR

സാങ്കേതികവിദ്യയില്‍ ഉണ്ടാവുന്ന വലിയ മാറ്റങ്ങളെക്കുറിച്ചു പ്രവചിച്ചിരുന്ന ആല്‍വിന്‍ ടോഫഌറുടെ ഫ്യൂച്ചര്‍ ഷോക്ക് എന്ന കൃതി ഒന്നരക്കോടി കോപ്പികളാണ് വിറ്റുപോയത്. മൊബൈല്‍ ഫോണ്‍ വ്യാപകമാവുന്നതിനു മുമ്പാണത്. എന്നാല്‍, 1980ല്‍ പ്രസിദ്ധീകരിച്ച അതിന്റെ തുടര്‍ച്ചയായ ദ തേഡ് വേവ് ഇ-മെയില്‍ അടക്കമുള്ള വിവരവിനിമയ രീതികള്‍ വന്‍തോതില്‍ സമൂഹങ്ങളെ മാറ്റിമറിക്കുമെന്നു പ്രവചിച്ചു. അതിനനുസരിച്ച് മനുഷ്യര്‍ കൂടുതല്‍ ഒറ്റപ്പെടുകയും ആശ്വാസം തേടി അവര്‍ മയക്കുമരുന്നുകളില്‍ അഭയം തേടുമെന്നും ടോഫഌ സിദ്ധാന്തിച്ചു. അതുപോലെ വിവരങ്ങളുടെ അതിപ്രസരമുണ്ടാക്കുന്ന പ്രതിസന്ധിയെ പറ്റിയും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.
ഭാവിപ്രവചനം ഒരു ജനപ്രിയ വിഷയമാക്കിയതിലാണ് ടോഫഌ കൂടുതല്‍ അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ ശുഭാപ്തിവിശ്വാസം തീരെയില്ലെന്ന ആരോപണമുണ്ടായിരുന്നു. സാധാരണ ശാസ്ത്രകഥകളെഴുതുന്നതില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം സാമൂഹികശാസ്ത്രങ്ങളില്‍ തനിക്കുള്ള പാണ്ഡിത്യത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രവും മൂലധനവും വിവരവിനിമയ സാങ്കേതികവിദ്യയും ചേരുമ്പോള്‍ ഉണ്ടാവുന്ന കുഴമറിച്ചിലിനെ പറ്റിയാണ് ദീര്‍ഘദര്‍ശനം ചെയ്തത്. വിജ്ഞാനമായിരിക്കും ഭാവിയില്‍ വലിയ സാമ്പത്തികവളര്‍ച്ചയ്ക്കു കാരണമാവുന്ന ചരക്ക് എന്നതായിരുന്നു ടോഫഌറുടെ പ്രധാന വാദം. പോളിഷ് വംശജരായ മാതാപിതാക്കള്‍ക്കുണ്ടായ ടോഫഌ 87ാം വയസ്സില്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക