|    Jan 19 Thu, 2017 1:40 am
FLASH NEWS

ആല്‍വയുടെ വിവാദം: പുസ്തക വില്‍പനയ്‌ക്കെന്ന് കോണ്‍ഗ്രസ്; ലക്ഷ്യം സാമ്പത്തികലാഭം

Published : 17th July 2016 | Posted By: SMR

ന്യൂഡല്‍ഹി: മാര്‍ഗരറ്റ് ആല്‍വയുടെ ആരോപണങ്ങള്‍ സ്വന്തം പുസ്തകം വിറ്റുപോവാനും പബ്ലിസിറ്റി ഉണ്ടാക്കാനും മാത്രം ലക്ഷ്യമിട്ടുള്ളതെന്ന് കോണ്‍ഗ്രസ്. വിപണനത്തിന്റെ പുതിയ കാലഘട്ടത്തില്‍ ഒരു പുസ്തകം വിറ്റുപോവണമെങ്കില്‍ ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടിവരുമെന്നും എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ഇത് വിപണനത്തിന്റെ ആധുനിക കാലഘട്ടമാണ്. പുസ്തകം വില്‍ക്കണമെങ്കില്‍ നിരവധി കാര്യങ്ങള്‍ ചെയ്യണം. സാമ്പത്തിക ലാഭം നോക്കേണ്ടിയും വസ്തുതകള്‍ക്ക് പുതിയ മാനം നല്‍കേണ്ടിയുമൊക്കെ വരും. എന്തുകൊണ്ട് ഈ വെളിപാട് ഉണ്ടാവാന്‍ ഇത്രയും സമയമെടുത്തു എന്നത് മാത്രമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നത്.
30 വര്‍ഷം നീണ്ട പൊതുപ്രവത്തനത്തിനിടെ പല പദവികള്‍ അലങ്കരിച്ച ശേഷമാണ് എഴുത്തുകാരിക്ക് ഇത്തരമൊരു വെളിപാടുണ്ടായിരിക്കുന്നത്. എഴുതിയ ആളിന്റെ വിവേകത്തിനുതന്നെ ഈ ചോദ്യം വിടുന്നു. മാധ്യമങ്ങളും ഈ വിഷയത്തില്‍ ഒരു പരിശോധന നടത്തണം.
മുമ്പും ഇത്തരം പുസ്തകങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പ്രതികരണം നടത്തി പുസ്തകത്തിന് കൂടുതല്‍ പബ്ലിസിറ്റി ഉണ്ടാക്കി നല്‍കാന്‍ താനില്ലെന്നും സുര്‍ജേവാല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക