|    Nov 21 Wed, 2018 9:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ആല്‍പ്‌സ് പര്‍വതനിരയില്‍ ചെറുവിമാനങ്ങള്‍ തകര്‍ന്ന് 24 മരണം

Published : 6th August 2018 | Posted By: kasim kzm

സൂറിച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വത നിരകള്‍ക്കു മുകളില്‍ ചെറുവിമാനങ്ങള്‍ തകര്‍ന്നുവീണ് 24 പേര്‍ കൊല്ലപ്പെട്ടു. ജെയു എയര്‍ വിമാനക്കമ്പനിയുടെ ചെറുവിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളിലാണ് രണ്ട് അപകടങ്ങളും ഉണ്ടായത്.
നാലുപേരടങ്ങുന്ന കുടുംബവുമായി പോയ വിമാനമാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഈ സംഭവം അന്വേഷിക്കുന്നതിനിടെയാണു രണ്ടാമത്തെ സംഭവം. 17 യാത്രക്കാര്‍ക്കും രണ്ടു പൈലറ്റുമാര്‍ക്കും എയര്‍ഹോസ്റ്റസിനും യാത്രചെയ്യാവുന്നതായിരുന്നു വിമാനം.
വിമാനത്തില്‍ 20 പേരുണ്ടായതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന വിമാനങ്ങളാണ് കമ്പനി ആല്‍പ്‌സ് പര്‍വതനിരകളിലെ സാഹസിക യാത്രയ്ക്ക് നല്‍കിയിരുന്നത്. അപകടസ്ഥലത്ത് അഞ്ച് ഹെലികോപ്റ്ററുകളും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
അപകടം ഉണ്ടായ മേഖല സമുദ്രനിരപ്പില്‍ നിന്ന് 8,000 അടി ഉയരത്തിലുള്ളതാണ്. ഈ വ്യോമമേഖല സ്വിസ് സിവില്‍ ഏവിയേഷന്‍ വകുപ്പ് അപകടസാധ്യത കാരണം നേരത്തെ അടച്ചിരുന്നതാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss