|    Jun 22 Fri, 2018 6:58 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം

Published : 24th April 2018 | Posted By: kasim kzm

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെതിരേ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഇന്നലെ രാവിലെ ഒമ്പതിനാരംഭിച്ച 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.
കാവി വേഷത്തിലെത്തിയ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഇതിന് ആരാണ് നിര്‍ദേശം കൊടുത്തത്. കേരള പോലിസ് ആക്ട് പ്രകാരം ടൈഗര്‍ ഫോഴ്‌സുകളെ നിയമിക്കാനുള്ള അധികാരം എസ്പിക്കില്ല.  എസ്പി എ വി ജോര്‍ജ് നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. വിദേശ വനിത  ലിഗയുടെ തിരോധാനം അന്വേഷിക്കുന്നതില്‍ സംസ്ഥാന പോലിസിനുണ്ടായത് അതീവ ഗുരുതരമായ വീഴ്ചയാണെന്നും   രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശ്രീജിത്തിന്റെ മകള്‍ ആര്യനന്ദയുടെ വിദ്യാഭ്യാസ ചെലവിനായി പ്രഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് വരാപ്പുഴ സര്‍വീസ് സഹകരണ ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ച രണ്ടരലക്ഷം രൂപയുടെ പാസ്ബുക്ക് ഉമ്മന്‍ചാണ്ടി ആര്യനന്ദയ്ക്ക് കൈമാറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss