|    Dec 12 Tue, 2017 9:45 pm
FLASH NEWS

ആലുവ റൂട്ടില്‍സന്ധ്യമയങ്ങിയാല്‍ ബസ്സില്ല;യാത്രക്കാര്‍ ദുരിതത്തില്‍

Published : 1st December 2017 | Posted By: kasim kzm

കാലടി: ആലുവ റൂട്ടില്‍ സന്ധ്യമയങ്ങിയാല്‍ കാലടിയില്‍ നിന്ന് ആലുവയ്ക്കുള്ള സ്വകാര്യബസ്സുകള്‍ ഓട്ടം മുടക്കുന്നു. ഇതുമൂലം ആശുപത്രിയുള്‍പ്പെടെ അത്യാവശ്യകേന്ദ്രങ്ങളില്‍ എത്തേണ്ടവര്‍ പ്രതിസന്ധിയിലാണ്. ചൊവ്വര, പുറയാര്‍, കൊണ്ടോട്ടി വഴി ആലുവയിലേക്ക് ഓടേണ്ട ബസ്സുകള്‍ ചൊവ്വരയിലും പുറയാറും വരെ മാത്രം ഓടുന്നുള്ളൂ. പെര്‍മിറ്റനുസരിച്ച് സമയക്രമം പാലിച്ച് സര്‍വീസ് നടത്തേണ്ട വാഹനങ്ങളാണ് യാത്രക്കാരെ പെരുവഴിയിലാക്കി തോന്നുംപടി ഓടുന്നത്. കാലടിയില്‍നിന്ന് നിറയെ ആളുമായി തുടങ്ങുന്ന ബസ് ശ്രീമൂലനഗരം കഴിയുമ്പോള്‍ നാലോ അഞ്ചോ യാത്രക്കാര്‍ മാത്രമാവുന്നു. ഇവരെയുംകൊണ്ട് ആലുവയ്ക്ക് ഓടാനാവില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതുസംബന്ധിച്ച് യാത്രക്കാരുടെ പരാതിയ്ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ തങ്ങള്‍ രംഗത്തിറങ്ങുമെന്ന് റസിഡന്‍സ് അസോസിയേഷന്‍ ഏകോപനസമിതി ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് നസീര്‍ഖാന്‍ വെള്ളാരപ്പിള്ളി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക