|    Oct 16 Tue, 2018 12:52 am
FLASH NEWS
Home   >  Kerala   >  

ആലുവ മാര്‍ക്കറ്റിലെ കാനയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം

Published : 26th September 2017 | Posted By: shadina sdna

ആലുവ: ആലുവ മാര്‍ക്കറ്റിന് മുന്‍വശത്തെ കാനയില്‍ അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. കൈയ്യിലെയും കാലിലെയും തൊലി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മേല്‍പ്പാലത്തിനടിയിലെ വഴിവാണിഭക്കാരിലൊരാളാണ് മൃതദേഹം കണ്ടത്. മെറൂണ്‍കളര്‍ ഷര്‍ട്ടും മുണ്ടുമാണ് വേഷം. ഏകദേശം 50വയസ്സ് പ്രായം തോന്നിക്കും. മൃതദേഹം വെള്ളത്തിനു മുകളില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. ശരീരത്തിലെ വിവിധയിടങ്ങളില്‍ മുറിവേറ്റ പാടുകളുണ്ട്. ആലുവ പോലിസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്കുമാറ്റി. ഇതര സംസ്ഥാനക്കാരനായിരിക്കാമെന്നാണ് പോലിസ് നല്‍കുന്ന സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss