|    Jan 24 Tue, 2017 6:26 am

ആലുവ ഫ്‌ളൈ ഓവറിന് സമീപം ചതിക്കുഴി

Published : 20th April 2016 | Posted By: SMR

ആലുവ: ബൈപ്പാസിലെ ഫ്‌ളൈ ഓവറിന് സമീപത്തെ നടുറോഡിലെ ചതിക്കുഴിയില്‍ അപകട പരമ്പര. ബൈപ്പാസ് ഫ്‌ളൈ ഓവര്‍ അവസാനിക്കുന്ന പുളിഞ്ചോട് ഭാഗത്താണ് റോഡ് തകര്‍ന്ന് വന്‍ചതിക്കുഴി രൂപപ്പെട്ടത്. ഫ്‌ളൈ ഓവറിലൂടെ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍, ചതിക്കുഴി കണ്ട് ബ്രേക്കിടുന്നതോടെയാണ് പുറകെയുള്ള വാഹനങ്ങള്‍ മുന്നിലെ വാഹനത്തിലിടിക്കുന്നത്.
കഴിഞ്ഞ ദിവസം വിദേശത്ത് മരണപ്പെട്ടയാളുടെ മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടിരുന്നു. ആംബുലന്‍സിന്റെ പുറകില്‍ കൂറ്റന്‍ ലോറി ഇടിച്ചതോടെ മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിയാണ് കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം വിവാഹയാത്ര പോവുകയായിരുന്ന മൂന്ന് വാഹനങ്ങളെയാണ് റോഡിലെ കുഴി ചതിച്ചത്. മൂന്ന് വാഹനങ്ങളും ഒരേസമയം അപകടത്തില്‍പ്പെട്ടതോടെ വിവാഹ സംഘത്തിന് നടുറോഡില്‍ ഏറെനേരം നില്‍ക്കേണ്ടി വന്നു.
ഇന്നലെ രാവിലെ രണ്ട് കാറുകളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.
എന്നാല്‍ ദിനംപ്രതി അപകടമുണ്ടാക്കുന്ന ചതിക്കുഴിക്ക് സമീപത്തുനിന്നാണ് ട്രാഫിക്ക് പൊലിസ് ഹെല്‍മറ്റ് വേട്ട അടക്കമുള്ള പരിശോധനകളും നടത്താറുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക