|    Jul 17 Tue, 2018 8:31 pm
FLASH NEWS

ആലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ വെട്ടിക്കുറക്കുന്നു

Published : 8th November 2017 | Posted By: fsq

 

പെരുമ്പാവൂര്‍: ആലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ വെട്ടിക്കുറക്കുന്നതു യാത്രാക്ലേശം രൂക്ഷമാക്കുന്നതായി പരാതി. 44 ഓര്‍ഡിനറി വസുകള്‍ 36 എണ്ണമായും അഞ്ചു ലിമിറ്റഡ് സ്‌റ്റോപ്പ് ബസുണ്ടായിരുന്നത് രണ്ടായും 16 നോണ്‍ എസി ഒമ്പതെണ്ണമായും എട്ട് എസി ബസുകള്‍ നാലായും കുറഞ്ഞിരുന്നു. 73 സര്‍വീസ് ബസുകളുണ്ടായിരുന്നത് 51 സര്‍വീസായി ചുരുക്കിയതായും പറയുന്നു. രാവിലെ എട്ടുകഴിഞ്ഞാല്‍ ബസുകള്‍ വരുന്നത് ഒമ്പതിനു ശേഷമാണ്. ഈ സമയം വിദ്യാര്‍ഥികള്‍ സ്—കൂളില്‍ എത്തുവാന്‍ നോ ണ്‍ ഏസി ബസില്‍ കയറി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയാണ് പതിവ്. ദേശസാത്കൃത റൂട്ടായയിനാല്‍ നോണ്‍ എസി ബസുകളില്‍ കുട്ടികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കണമെന്നത് നിരന്തര ആവശ്യമുയരുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss