|    Jan 21 Sat, 2017 5:32 am
FLASH NEWS

ആലുവ നഗരസഭ: ഭരണപക്ഷത്തിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥരുടെ കുത്തഴിഞ്ഞ ഭരണം

Published : 14th July 2016 | Posted By: SMR

ആലുവ: ആലുവ നഗരസഭയില്‍ ഉദ്യോഗസ്ഥരുടെ കുത്തഴിഞ്ഞ ഭരണം. ഭരണപക്ഷത്തിന്റെ ഒത്താശയോടെയാണ് ആലുവയില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ തന്‍ഭരണം പൊടിക്കുന്നതെന്നാണ് ആക്ഷേപം. നഗരസഭയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് നാളുകളായി തന്‍ഭരണം നടത്തിവരുന്നത്. ജോലി സമയങ്ങളില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് ഉദ്യോഗസ്ഥരില്‍ ഏറെപ്പേരും. പഞ്ചിങ് സംവിധാനത്തിന്റെ അഭാവംമൂലം നഗരസഭയില്‍ രാവിലെ 10ന് ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ട ഉദ്യോഗസ്ഥരില്‍ പലരും എത്തുന്നത് ഉച്ചയോടെയാണെന്നാണ് ആക്ഷേപം. ഡ്യൂട്ടിയില്‍നിന്നും മിക്കവരും 3 മണിയോടെ തന്നെ വീട്ടിലേക്ക് മടങ്ങുന്നതും സ്ഥിരമാണ്.
കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ആളുകളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നതായും ആവശ്യങ്ങള്‍ കൃത്യസമയത്ത് നല്‍കാതെ കാലതാമസം നടത്തുന്നതും സ്ഥിരമാണ്. ഉദ്യോഗസ്ഥരുടെ അലംഭാവംമൂലം ദിനംപ്രതി നഗരസഭയിലെത്തുന്ന ആളുകള്‍ക്ക് കടുത്ത ദുരിതമായതോടെയാണ് വിവിധ രാഷ്ട്രീയ സംഘടനകളും പ്രതിപക്ഷ അംഗങ്ങളും അടക്കം നഗരസഭ സെക്രട്ടറി, ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക് പലവട്ടം പരാതി പറഞ്ഞെങ്കിലും ഭരണപക്ഷ ഉദ്യോഗസ്ഥരുടെ തന്‍ഭരണത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗതികെട്ട പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്നലെ വൈകിയെത്തിയ നഗരസഭ ജീവനക്കാരെ, നഗരസഭ ഗേറ്റില്‍വച്ച് പൂച്ചെണ്ട് നല്‍കി വരവേറ്റത്.
പ്രതിപക്ഷ സമരം ഭരണകക്ഷി നേതാക്കളെ ചൊടിപ്പിച്ചതോടെയാണ് സമരം വിവാദമായത്. പ്രതിപക്ഷ സമരം നഗരസഭയുടെ മുറ്റത്ത് നടക്കുമ്പോള്‍ തന്നെ നിരവധി ജീവനക്കാര്‍ രാവിലെ 11 മണിയാവുമ്പോഴും ഓഫിസില്‍ ഹാജരായിരുന്നില്ല. വൈകിയെത്തുന്ന ജീവനക്കാര്‍ക്ക് ഭരണകക്ഷി അംഗങ്ങള്‍ തന്നെ പ്രതിപക്ഷ സമരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതോടെ, ഈ ജീവനക്കാര്‍ ഇടയ്ക്കുവച്ച് തന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ സമരത്തിനെതിരേ നഗരസഭ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള ഭരണകക്ഷി അംഗങ്ങള്‍ രംഗത്തുവരികയായിരുന്നു. പ്രശ്‌നത്തിന് കാരണം മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ ചമച്ച് രക്ഷപ്പെടാനുള്ള ചെയര്‍പേഴ്‌സന്റെ നീക്കവും വിവാദമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക