|    Jul 21 Sat, 2018 11:40 am
FLASH NEWS

ആലുവ ദേശം എന്‍എസ്എസ് കരയോഗം എണ്‍പതിന്റെ നിറവില്‍ : ആഘോഷം ഇന്നാരംഭിക്കും

Published : 29th September 2017 | Posted By: fsq

 

ആലുവ: സംസ്ഥാനത്തെ ആദ്യ കരയോഗങ്ങളിലൊന്നായ ദേശം എന്‍എസ്എസ് കരയോഗത്തിന്റെ 80 ാം വാര്‍ഷികാഘോഷവും ഓണാഘോഷം ഇന്നും ഒക്ടോബര്‍ ഒന്നിനുമായി നടക്കുമെന്ന് കരയോഗം സെക്രട്ടറി പിഎന്‍ അനുജന്‍  അറിയിച്ചു. ഇന്ന് രാവിലെ 8.30ന് ദേശം ശ്രീ പള്ളിപ്പാട്ടുകാവ് മംഗല്യ ഓഡിറ്റോറിയത്തില്‍ വിവിധ കലാമത്സരങ്ങളും പൂക്കള മത്സരവും നടക്കും.ഒക്ടോബര്‍ ഒന്നിന് രാവിലെ ഒന്‍പതിന് ദേശം ശ്രീ ചെറിയത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും വിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മഹാഘോഷയാത്ര ആരംഭിക്കും. 11ന് മന്നം നഗറില്‍ തിരുവാതിരകളി, 12ന് ഓണസദ്യ, രണ്ട് മുതല്‍ വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രഫ. കെ കെ പത്മനാഭപിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് പി എസ് പത്മനാഭന്‍ നായര്‍ അധ്യക്ഷത വഹിക്കും. അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. താലൂക്ക് യൂനിയന്‍ പ്രസിഡന്റ് വി പി വിപിനേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സാംസ്‌കാരിക കലാ, സാഹിത്യ രംഗങ്ങളിലെ പ്രതിഭകളായ എന്‍ കെ ദേശം, അഡ്വ. എ ജയശങ്കര്‍, എസ് കൃഷ്ണന്‍കുട്ടി, വേണു വി ദേശം, മരപ്രഭു രാമചന്ദ്രന്‍, കലാമണ്ഡലം കേശവദേവ്, വി പി വിപിനേന്ദ്രകുമാര്‍ എന്നിവരെ ആദരിക്കും. 80 വയസ് പിന്നിട്ട കരയോഗം അംഗങ്ങളെയും ആദരിക്കും.സാമ്പത്തീകമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും നിര്‍ധന രോഗികള്‍ക്കും ധനസഹായവും വിതരണം ചെയ്യും. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് ബാബു, എസ് കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss