|    Oct 16 Tue, 2018 9:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആലുവ ജയില്‍ സൂപ്രണ്ടിന് മനുഷ്യാവകാശകമ്മീഷന്റെ നോട്ടിസ്

Published : 28th September 2017 | Posted By: fsq

 

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍കര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന പരാതിയില്‍ ആലുവ സബ് ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകനായ സലീം ഇന്ത്യയുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി. നേരത്തെ ദിലീപിനെതിരായ അന്വേഷണം അനന്തമായി നീളുകയാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും കാട്ടി സലീം ഇന്ത്യ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ആലുവ റൂറല്‍ എസ്പി യോട് വിശദീകരണം തേടിയിരുന്നു. റിപോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ റൂറല്‍ എസ് പിയ്ക്ക്  ഒരു തവണ കൂടി നോട്ടീസ് അയ്ക്കാനും തീരുമാനിച്ചു. കോടതി നടപടികള്‍ സംബന്ധിച്ച് പരാതിക്കാരനുള്ള ആക്ഷേപങ്ങള്‍ക്ക് കോടതികളില്‍ പരിഹാരം തേടണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss