ആലുവ എടിഎം കൗണ്ടറില്‍ സ്ഫോടനം
Published : 26th June 2016 | Posted By: mi.ptk

ആലുവ: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യുടെ എടിഎം കൗണ്ടര്‍ അക്രമികള്‍ സ്ഫോടക വസ്തു ഉപയോഗിച്ച് തകര്‍ത്തു. മൂന്ന് മാസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച എസ്ബിഐ ആലുവ ദേശത്തെ എടിഎം/സിഡിഎം കൗണ്ടറുകളാണ് ഞായറാഴ്ച പുലര്‍ച്ചെ അക്രമികള്‍ തകര്‍ത്തത്.
അങ്കമാലി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ രണ്ടംഗസംഘം കൗണ്ടറിന് പുറത്ത് സ്ഫോടക വസ്തു സ്ഥാപിച്ചതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അക്രമികള്‍ അവിടെ നിന്ന് ഉടന്‍ മാറുകയും അതിന് തൊട്ടുപിന്നാലെ സ്ഫോടനം നടക്കുകയുമായിരുന്നു. കൗണ്ടറിന്റെ ഗ്ലാസും മേല്‍ത്തട്ടും തകര്‍ന്നെങ്കിലും ക്യാഷ് ബോര്‍ഡ് സുരക്ഷിതമാണ്.
എന്നാല്‍ വീണ്ടും സ്ഫോടനം നടത്താന്‍ അക്രമികള്‍ ശ്രമിച്ചു. പക്ഷേ നൈറ്റ് പ്രട്രോളിങിനായി പോലീസിന്റെ സ്പൈഡര്‍ നെറ്റ് എത്തിയതോടെ അക്രമികള്‍ ആലുവ ഭാഗത്തേയ്ക്ക് കടന്നുകളഞ്ഞു.
സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ എടിഎം കൗണ്ടര്‍ പരിശോധിക്കുമെന്ന് നെടുമ്പാശ്ശേരി എസ്ഐ കെടിഎം കബീര്‍ പറഞ്ഞു.
എടിഎം തകര്‍ത്തു മോഷണം നടത്താനുള്ള ശ്രമങ്ങള്‍ മുമ്പ് പലതവണ നടന്നിട്ടുണ്ടെങ്കിലും സ്ഫോടനം നടത്തിയുള്ള മോഷണ ശ്രമം ഇതാദ്യമാണെന്ന് പോലീസ് പറഞ്ഞു.സുരക്ഷാ ജീവനക്കാരില്ലാതെയാണ് ഈ എടിഎമ്മും ആലുവ ദേശം എസ്ബിഐ ശാഖയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.